നമ്പൂതിരി ബ്രാഹ്മണരും കേരള ക്രിസ്ത്യാനികളും

ടി.എ. ജോസ്, കാട്ടൂര്‍

പണ്ഡിതോചിതമായ ഒരു ചരിത്രാവലോകനമാണു "നമ്പൂതിരി ബ്രാഹ്മണരും കേരള നസ്രാണികളും: മാനസാന്തരവും സ്വാധീനവും" എന്ന ബഹു. ഫാ. വര്‍ഗീസ് വള്ളിക്കാട്ടിന്‍റെ ലേഖനം (സത്യദീപം, ലക്കം 47). ഏ.ഡി. 52-ല്‍ കേരളത്തില്‍ വന്നുവെന്നു നസ്രാണികള്‍ വിശ്വസിക്കുന്ന തോമാശ്ലീഹ, ഏ.ഡി. 7-9 നൂറ്റാണ്ടുകളില്‍ മാത്രം കേരളത്തില്‍ വന്ന ബ്രാഹ്മണരായ നമ്പൂതിരിമാരെ മാമ്മോദീസ മുക്കി എന്നു നസ്രാണികള്‍ക്കിടയില്‍ പ്രചരിച്ചിരിക്കുന്ന കഥ വെറും കെട്ടുകഥയാണെന്നല്ലേ വിശ്വസിക്കേണ്ടത്?

ലേഖനത്തില്‍ ചൂണ്ടിക്കാട്ടിയതുപോലെ ബ്രാഹ്മണരായ നമ്പൂതിരിമാര്‍ കേരളത്തില്‍ നടപ്പാക്കിയ ജാതിവ്യവസ്ഥയിലൂടെയും പരശുരാമന്‍ മഴുവെറിഞ്ഞു വീണ്ടെടുത്ത കേരളം ബ്രാഹ്മണര്‍ക്കു നല്കിയെന്ന കഥ പ്രചരിപ്പിച്ചതിലൂടെയും മറ്റും തദ്ദേശീയരെ കീഴാളരാക്കി കേരളത്തെ മുഴുവന്‍ അടക്കി ഭരിച്ചിരുന്നു. അതിനെ ചെറുത്തുനില്ക്കാനും പ്രതിരോധിക്കാനും ശ്രമിച്ച നസ്രാണികളുടെ പ്രായോഗികബുദ്ധിയുടെ പരിണതഫലമായിരിക്കണം നമ്പൂതിരിമാരുടെ മാനസന്തരവും മാമ്മോദീസയും എന്നു വേണം കരുതാനെന്നു ലേഖകന്‍ ചൂണ്ടിക്കാണിച്ചതു വളരെ പ്രസക്തമാണ്. അതു തുറന്നു പറയാനും അത്തരം കഥകള്‍ പ്രചരിപ്പിക്കുന്നതു നിരുത്സാഹപ്പെടുത്താനും സഭാനേതൃത്വം ആത്മാര്‍ത്ഥതയും ആര്‍ജ്ജവവും കാണിക്കുമെങ്കില്‍ നന്നായിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org