സത്യദീപം സര്‍വേ നടത്തണം

ടി.എ. ജോസ്, കാട്ടൂര്‍

കേരളത്തിലെ കത്തോലിക്കാസഭ ഇന്നു ഭൗതികമായി എത്രത്തോളം ഉയര്‍ന്നു നില്ക്കുന്നുവോ അത്രത്തോളം തന്നെ താഴ്ന്നിരിക്കുന്നു. മദ്ധ്യയുഗത്തില്‍ യൂറോപ്പിലെ സഭയ്ക്കുണ്ടായ അധഃപതനവും അപജയങ്ങളുമാണ് 21-ാം നൂറ്റാണ്ടിലെ കേരളസഭയ്ക്കും വന്നുപെട്ടിരിക്കുന്നതെന്ന സത്യം മറച്ചുവച്ചിട്ട് കാര്യമില്ല. ഈ അധഃപതനത്തിന്‍റെ കാര്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടുന്ന ഏതാനും ശ്രദ്ധേയമായ ലേഖനങ്ങള്‍ വൈദികര്‍ തന്നെ സത്യദീപത്തില്‍ കഴിഞ്ഞ മൂന്നു നാലു മാസമായി എഴുതിക്കൊണ്ടിരിക്കുന്നു. കൂടാതെ സൗമ്യവും എന്നാല്‍ ധീരവുമായ എഡിറ്റോറിയലുകളും മൂന്നാം പേജില്‍ വന്നുകൊണ്ടിരിക്കുന്ന ദൈവജനത്തിന്‍റെ പ്രതികരണങ്ങളും ഇതിലേക്കുതന്നെയാണു ശ്രദ്ധ തിരിക്കുന്നത്. എന്നാല്‍ ഇവയെല്ലാം സഭാധികാരികളില്‍ എന്തു പ്രതികരണമാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് അറിയാന്‍ ദൈവജനത്തിന് ആഗ്രഹമുണ്ട്.

പഴയനിയമത്തില്‍, ഈജിപ്തിലെ പ്രവാസികളായ ഇസ്രായേല്‍ ജനത്തെ ക്രൂരമായി പീഡിപ്പിച്ചിരുന്ന ഫറവോന്മാരുടെ ഹൃദയത്തെ പ്രത്യേക ഉദ്ദേശ്യത്തോടെ കഠിനമാക്കിയ ദൈവം, ഇസ്രായേല്‍ ജനതയെ രക്ഷിക്കുകയും ഫറവോന്മാരെ നശിപ്പിക്കുകയും ചെയ്ത സംഭവം ഈ സന്ദര്‍ഭത്തില്‍ ഓര്‍മ്മ വരുന്നു. അതുകൊണ്ടു സഭാധികാരികളുടെ മനോഭാവത്തിലും പ്രവര്‍ത്തനശൈലിയിലും എന്തു പ്രതികരണമാണ് ഈ ലേഖനങ്ങള്‍ ഉണ്ടാക്കുന്നതെന്ന് സത്യദീപം ഒരു സര്‍വേ നടത്തി പ്രസിദ്ധീകരിക്കുന്നത് നന്നായിരിക്കും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org