അപ്പം മുറിക്കല്‍ ശുശ്രൂഷ

തോമസ് സി.എസ്. ചെരിപുറം, ചെങ്ങളം

ഒരു കത്തുതന്നെ തുടര്‍ച്ചയായ രണ്ടു ലക്കങ്ങളില്‍ (അപ്പം മുറിക്കല്‍ ശുശ്രൂഷ, ലക്കം 32, 33) പ്രസിദ്ധീകരിച്ചു കണ്ടപ്പോള്‍ പ്രതികരിക്കണം എന്നു തോന്നി. ശ്രീ. ആന്‍റണി ജോസഫ് എഴുതുന്നു: "യേശുവിന്‍റെ അന്ത്യഅത്താഴ വേളയെ സ്മരിച്ചുകൊണ്ടു പെസഹാവ്യാഴാഴ്ച സായാഹ്നത്തില്‍ പള്ളിയില്‍ അപ്പം മുറിക്കല്‍ കര്‍മ്മം നടത്തിവരുന്ന നല്ലൊരു പതിവു നമുക്കുണ്ട്." യേശുവിന്‍റെ അന്ത്യ അത്താഴത്തിന്‍റെ അനുസ്മരണം പെസഹാവ്യാഴാഴ്ച സായാഹ്നത്തില്‍ മാത്രമല്ലല്ലോ ആചരിക്കുന്നത്; എല്ലാ ദിവസവും ഉണ്ടല്ലോ – പല ദിവസങ്ങളിലും ഒന്നില്‍ കൂടുതല്‍ തവണ. അപ്പോഴെല്ലാം "എന്‍റെ ഓര്‍മ്മയ്ക്കായി ചെയ്യുവിന്‍" (ലൂക്കാ 22:19) എന്നു ചൊല്ലുന്നുണ്ട്. അതല്ലേ യേശുവിന്‍റെ അന്ത്യഅത്താഴത്തിന്‍റെ അനുസ്മരണ ആചരണം? പക്ഷേ, അതു വീട്ടില്‍ നടത്തുന്നതിനു കര്‍ശനമായ നിയന്ത്രണമുണ്ട്. തന്നെയുമല്ല അഭിഷിക്തരേ അതു ചെയ്യാവൂ. അതുകൊണ്ടു യേശുവിന്‍റെ അന്ത്യഅത്താഴത്തിന്‍റെ സ്മരണയായി വീട്ടില്‍ അപ്പം മുറിക്കാന്‍ സാധാരണ വിശ്വാസിക്ക് അനുവാദമില്ല.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org