പിഴുതെറിയപ്പെടേണ്ട കുരിശുമലയിലെ വന്‍കുരിശുകള്‍

തോമസ് സി.എസ്., ചെങ്ങളം

ഏപ്രില്‍ 5-11 (ലക്കം 34) 'സത്യദീപ'ത്തിന്‍റെ എഡിറ്റോറിയലിനോടു പൂര്‍ണമായും യോജിക്കുന്നു. പക്ഷേ, അതേ പേജില്‍ത്തന്നെ കത്തുകള്‍ പംക്തിയില്‍ എഡിറ്റോറിയലിനു വിരുദ്ധമായ രണ്ടു കൂട്ടം കണ്ടു എന്നു ഖേദപൂര്‍വം അറിയിക്കട്ടെ.

1. "പിഴുതെറിയപ്പെടേണ്ട കുരിശുമലയിലെ വന്‍കുരിശുകള്‍." എന്താണ് പിഴുതെറിയപ്പെടേണ്ടത്? മലയാളം വ്യാകരണം അനുസരിച്ചു വിശേഷണം തൊട്ടടുത്ത പദത്തെയാണു വിശേഷിപ്പിക്കുന്നത്. "കുരിശുമലയി ലെ പിഴുതെറിയപ്പെടേണ്ട വന്‍കുരിശുകള്‍" എന്നായിരുന്നു വേണ്ടത് (കത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിഷയത്തോടു പൂര്‍ണമായും യോജിക്കുന്നു.

2. ഇതേ ലക്കത്തിലെ "ഒരു പുതിയ വിപ്ലവകാരി" എന്ന കവിതയെപ്പറ്റി. ഇതിനെപ്പറ്റിയല്ലേ ചുള്ളിക്കാട് പ്രതികരിച്ചത്. കവിതയാകണമെങ്കില്‍ നിയതമായ ഒരു ക്രമം വേണ്ടേ?
"ഞാന്‍
തീവണ്ടിയില്‍
തിരുവനന്തപുരത്തിന്
പോയി." – ഇതു കവിതയാണോ? പ്രസ്തുത രചനയില്‍ ഓരോ വരിയിലെയും അക്ഷരങ്ങളുടെ എണ്ണം ഇപ്രകാരം: 2, 11, 12, 14, 16, 12, 14, 14, 12, 17, 12, 14, 12, 12, 11, 10, 13, 15, 11, 12, 11, 11. ഇതിലെ വരികള്‍ തുടര്‍ച്ചയായി എഴുതി നോക്കൂ; മലയാളം ഗദ്യം ലഭിക്കും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org