വിശപ്പിന്‍റെ വിളി…

തോമസ് മാളിയേക്കല്‍ അങ്കമാലി

അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിനെ കെട്ടിയിട്ട് മര്‍ദ്ദിച്ചു കൊന്നു.

മാറിമാറി വരുന്ന സര്‍ക്കാരുകള്‍ ആദിവാസികള്‍ക്കു വേണ്ട സഹായം ചെയ്യുന്നുണ്ട്. ഗവണ്‍മെന്‍റ്ചെയ്യുന്ന ഈ സഹായങ്ങള്‍ ആദിവാസികളുടെ ഇടയിലേക്ക് എത്തുന്നുണ്ടോ? അവര്‍ക്ക് ചെയ്യുന്ന സഹായങ്ങള്‍ എവിടെ പോകുന്നു? ആദ്യകാലങ്ങളില്‍ ഉണ്ടായിരുന്ന ദാരിദ്ര്യം, കഷ്ടപ്പാട്, ബുദ്ധിമുട്ട് ഇന്നുണ്ടോ? ആദിവാസികള്‍ക്കും മുന്‍ഗണന റേഷന്‍കാര്‍ഡ് ഉടമകള്‍ക്കും പണം കൊടുക്കാതെ ഭക്ഷ്യവസ്തുക്കള്‍ സിവില്‍ സപ്ലൈസില്‍ നിന്നും റേഷന്‍ കാര്‍ഡ് മുഖേന അനുവദിക്കുന്നുണ്ട്. ഇതെല്ലാം അവര്‍ക്കു ലഭിക്കുന്നുണ്ടോ? വലിയൊരു ദുരന്തം നടന്നു കഴിയുമ്പോള്‍ രാഷ്ട്രീയക്കാരും സംഘടനക്കാരും പുരോഹിതന്മാരും ഓടിക്കൂടി സഹായങ്ങള്‍ വാഗ്ദാനം ചെയ്യുന്നു, ദുഃഖം രേഖപ്പെടുത്തുന്നു, കണ്ണീര്‍ വീഴ്ത്തുന്നു. ഈ ദുഃഖവും കണ്ണീര്‍വീഴ്ത്തലും ആദ്യമേ കണ്ടിരുന്നെങ്കില്‍ ഇങ്ങനെയുള്ള സംഭവങ്ങള്‍ ഉണ്ടാകുമായിരുന്നോ? സെന്‍റ് വിന്‍സെന്‍റ് ഡി പോള്‍ അംഗങ്ങള്‍ ഈ ആദിവാസികളുടെ ഇടയില്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചു വേണ്ടതായ സഹായങ്ങള്‍ ചെയ്യേണ്ടതാണ്. ഇവിടെയാണു നമ്മുടെ വിന്‍സെന്‍ഷ്യന്‍ സഹോദരങ്ങള്‍ പ്രവര്‍ത്തിക്കേണ്ടത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org