കല്ലെറിയേണ്ടതാരേ?

Published on

തോമസ് പി.വി. തൃശൂര്‍

ജൂലൈ 31-ലെ സത്യദീപത്തിലെ പ്ലാംപ്ലാനി മെത്രാന്‍റെ ലേഖനത്തിനെതിരെ 14.8.2019-ലെ ലക്കത്തില്‍ മൂന്നു പേരുടെ കത്തുകള്‍ കണ്ടു. ലേഖനത്തില്‍, രാജ്കുമാര്‍ എന്ന സ്വകാര്യ പണമിടപാടുകാരന്‍റെ കസ്റ്റഡി മരണത്തെപ്പറ്റി മാത്രം എഴുതിയതു ശരിയായില്ലെന്നും ഉത്പത്തി പുസ്തകത്തിലെ ആബേല്‍ മുതല്‍ ഇന്നേവരെ പീഡനമേല്ക്കേണ്ടി വന്ന അനേകരെപ്പറ്റി പരാമര്‍ശിക്കാതിരുന്നതു മഹാ അപരാധവും ഇരട്ടത്താപ്പുമാണെന്നുമാണു മെത്രാനെതിരായ കുറ്റച്ചാര്‍ത്ത്. ഭാഗ്യത്തിന്, പ്രശസ്ത സിനിമാ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനോട് ഒരു ബിജെപി നേതാവ് ഈയിടെ ആജ്ഞാപിച്ചതുപോലെ ചന്ദ്രനിലേക്കു പോകാന്‍ പറഞ്ഞില്ലെന്നു മാത്രം!

കര്‍ദിനാളിനെതിരെ വ്യാജരേഖ ചമച്ച കേസുമായി ബന്ധപ്പെട്ട്, പൊലീസ് ആരെയെങ്കിലും പീഡിപ്പിച്ചിട്ടുണ്ടെങ്കില്‍ അതിന്‍റെ പേരില്‍ കല്ലെറിയേണ്ടതു പൊലീസിനെയല്ലെന്നും പാംപ്ലാനി മെത്രാനെയാണെന്നും നിശ്ചയിച്ചുറപ്പിച്ചതുപോലെയുണ്ട് കത്തുകളിലെ പ്രതികരണം. ആട്ടിന്‍കുട്ടിയെ ആക്രമിക്കാന്‍ ചെന്നായ നിരത്തിയ ന്യായവാദംപോലതന്നെ! വരികള്‍ക്കിടയില്‍ വായിക്കുന്നതു തെറ്റല്ല; പക്ഷേ, വിറളിപിടിക്കാതെ വായിക്കണം. ബഹുമുഖ പ്രതിഭയും തെളിവാര്‍ന്ന ചിന്തയുടെ ആള്‍രൂപവുമായ ഒരു മേല്‍പ്പട്ടക്കാരനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചു വായനക്കാരെ തെറ്റിദ്ധരിപ്പിക്കുവാന്‍ ശ്രമിക്കുന്നത് ഏറെ ഖേദകരമാണ്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org