പന്തളം കൊട്ടാര കുടുംബക്കാര്‍ക്കെതിരെയുള്ള വിമര്‍ശനം

തോമസ് പി.വി., തൃശൂര്‍

സത്യദീപം (ലക്കം 14, പു. 92) ശ്രീമതി ലിറ്റി ചാക്കോ "വിശ്വാസങ്ങളില്‍ ആചാരങ്ങളിലേക്കുള്ള ദൂരം" എന്ന തലക്കെട്ടോടെ എഴുതിയ കുറിപ്പില്‍ പന്തളം കൊട്ടാര കുടുംബക്കാരെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ കണ്ടു.

പന്തളം കൊട്ടാര കുടുംബക്കാര്‍, രാജാക്കന്മാരായി സ്വയം പ്രഖ്യാപിച്ചതാണോ അതോ രാജസ്ഥാനം ആരെങ്കിലും ചാര്‍ത്തി കൊടുത്തതാണോയെന്ന് എനിക്കറിയില്ല. ചരിത്രവിശകലനം നടത്തിയിട്ടുമില്ല. പക്ഷേ ആ കുടുംബക്കാര്‍ക്കു ശബരിമല കാര്യങ്ങളെപ്പറ്റി അഭിപ്രായം പറയുവാന്‍ സ്വാതന്ത്ര്യമുണ്ടെങ്കില്‍, അതു പരസ്യമായി പ്രകടിപ്പിച്ചതില്‍ എന്തെങ്കിലും തെറ്റുണ്ടോ? പ്രായഭേദമെന്യേ എല്ലാ സ്ത്രീകള്‍ക്കും ശബരിമല ദര്‍ശനത്തിന് അവകാശമുണ്ടെന്ന് അറിയിച്ചുകൊണ്ടു സുപ്രീംകോടതി ഈയിടെ പുറപ്പെടുവിച്ച വിധി ശരിയല്ലെന്ന് അവര്‍ക്ക് ആത്മാര്‍ത്ഥമായി തോന്നിയാല്‍, അത് മാന്യമായ രീതിയില്‍ പരസ്യമായി പറയുന്നത് ഒരു അപരാധമാണോ? അവര്‍ തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍, അതെന്താണെന്നു ചൂണ്ടിക്കാണിച്ചു കുറ്റപ്പെടുത്താം. കാരണം പറയാതെ, ആളുകളെ അടച്ചാക്ഷേപിക്കുന്നതു ശരിയല്ല. അതില്‍ സമാന്യനീതിയില്ല, ക്രിസ്തീയത ഒട്ടും തന്നെയില്ല.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org