പ്രായമായവര്‍ പടിക്കു പുറത്തോ?

Published on

ത്രേസ്യാമ്മ ജോസഫ്, നീലേശ്വരം

ജീവിതാനുഭവങ്ങളും വിശ്വാസത്തിന്‍റെ കരുത്തുമുള്ളവരാണു പ്രായമായവര്‍. എന്നാല്‍ ഇന്നത്തെ ഡിജിറ്റല്‍ സമൂഹത്തിനു പ്രായമായവര്‍ പടിക്കു പുറത്ത്. സുവിശേഷമൂല്യങ്ങള്‍ പഠിപ്പിക്കുന്ന സഭാധികാരികളും അപ്രകാരമായതിന്‍റെ പിന്നിലുള്ള ചേതോവികാരം എന്തെന്നു മനസ്സിലാകുന്നില്ല. ഒന്നു ഞാന്‍ പറയാം: "മാറ്റുവിന്‍ ചട്ടങ്ങളെ സ്വയമല്ലെങ്കില്‍ മാറ്റുമതുകൂടി നിങ്ങളെ താന്‍."

ഡിജിറ്റല്‍ യുഗത്തില്‍ നിന്നുകൊണ്ട് ഒരു ചടങ്ങ് നിര്‍വഹണംപോലെ കിട്ടിയവരെയൊക്കെ ഉപയോഗപ്പെടുത്തി മതബോധനം നടത്തുകയാണു പ്ലാനെങ്കില്‍ വരുന്ന തലമുറ കര്‍ത്താവിന്‍റെ വചനം അവരുടേതാക്കി ഡിജിറ്റലില്‍ ചേര്‍ത്തു കയ്യില്‍വച്ചു തരുമെന്നതിനു സംശയം വേണ്ട. ഡിജിറ്റല്‍ യുഗത്തിന്‍റെ പ്രത്യേകതകള്‍ കുട്ടികളെ മാത്രമല്ല, ചെറുപ്പക്കാരായ സന്യസ്തരെയും മതാദ്ധ്യാപകരെയും കൂടി ഗ്രസിച്ചിട്ടുണ്ട് എന്നതു മറക്കാതിരിക്കാം. യുവത്വത്തെ ഈ രംഗത്തു നിരീക്ഷിക്കപ്പെടുന്നതു നല്ലതുതന്നെ. ഓരോ ഇടവകയിലും പ്രാര്‍ത്ഥനാരൂപിയും വിശ്വാസതീക്ഷ്ണതയും ഉണ്ട് എന്നു വികാരിക്കു തോന്നുന്ന യുവത്വങ്ങളെ വിളിച്ച്, വളരുന്ന തലമുറയ്ക്കു വചനം പങ്കുവച്ചു നല്കാന്‍ ആവശ്യപ്പെടുന്നതോടൊപ്പം മുന്‍കൂട്ടി സണ്‍ഡേ സ്കൂള്‍ അവധിയുടെ കാലയളവില്‍ അവര്‍ക്ക് ആവശ്യമായ പരിശീലനം വി. ഗ്രന്ഥവും സഭാപഠനങ്ങളും പ്രത്യേകിച്ചു രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പ്രമാണരേഖകളെ പരിചയപ്പെടുത്തിയശേഷം പുതിയ സ്കൂള്‍ വര്‍ഷത്തില്‍ അവരെ നിയമിക്കുന്നതു അഭികാമ്യമായിരിക്കും.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org