സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ നിരോധിക്കണം

Published on

ടി.ഒ. ജോണി, തച്ചപ്പിള്ളി, ചൊവ്വര

സത്യദീപം നവംബര്‍ 26-ാം തീയതിയില്‍ ഫാ. ലൂക്ക് പൂത്തൃക്കയില്‍ 'ശമ്പളസ്കെയില്‍ കുറയ്ക്കണം' എന്ന ലേഖനം പ്രസക്തവും വളരെ ഗൗരവമേറിയ കാര്യങ്ങളുമാണ് അതില്‍ പ്രതിപാദിച്ചിരിക്കുന്നത്.

കുത്തക ശമ്പളവും പെന്‍ഷനും നിലനില്ക്കുമ്പോള്‍ തന്നെ വീണ്ടും കുതിച്ചുയര്‍ത്തിക്കൊണ്ടിരിക്കുകയാണു ഭരണാധികാരികള്‍. ഈ വൈദികന്‍റെ ലേഖനത്തിനെതിരെ ഒരു സര്‍ക്കാര്‍ ജീവനക്കാരന്‍ ഡിസംബര്‍ 4-ാം തീയതിയിലെ സത്യദീപത്തില്‍ പേരുവയ്ക്കാതെ വിമര്‍ശിച്ചതു കണ്ടു. ഈ സര്‍ക്കാര്‍ ജീവനക്കാരന്‍റെ അഭിപ്രായത്തോട് ആര്‍ക്കും യോജിക്കാന്‍ കഴിയില്ല. അപ്രസക്തമായ കാര്യങ്ങളാണതില്‍ വിവരിച്ചിച്ചിട്ടുള്ളത്. വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ശമ്പളത്തിന്‍റെയും പെന്‍ഷന്‍റെയും കുതിപ്പിന്‍റെ പത്തി തകര്‍ന്നുകൊണ്ടേയിരിക്കുന്നു. ഇപ്പോള്‍ നിലവിലുള്ള സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ നിരോധിക്കുകയും പങ്കാളിത്ത പെന്‍ഷനിലേക്കോ നാഷണല്‍ പെന്‍ഷന്‍ സ്കീമിലേക്കോ മാറ്റപ്പെടണം.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org