Latest News
|^| Home -> Letters -> സഭയുടെ മാധ്യമം വിരുദ്ധത പഠിപ്പിക്കരുത്

സഭയുടെ മാധ്യമം വിരുദ്ധത പഠിപ്പിക്കരുത്

ടോണി സി. തോമസ്

സത്യദീപത്തിന്‍റെ കത്തുകള്‍ പംക്തിയില്‍ (ഏപ്രില്‍ 25, 2018) പ്രസിദ്ധീകരിച്ച ഒരു കത്തില്‍ ശ്രീ. ജസ്റ്റിന്‍ മഞ്ഞപ്ര എഴുതുന്നത് ദൈവം ഒരു വ്യക്തിയല്ല ഒരു ശക്തി മാത്രമാണെന്ന്. ഈ ചിന്ത കത്തോലിക്കാ വിശ്വാസത്തിനു വിരുദ്ധമാണ്. കത്തിലെ അഭിപ്രായം അത് എഴുതിയ ആളുടെയാണെന്ന് അവകാശപ്പെട്ടു കൈ കഴുകാന്‍ സത്യദീപ ത്തിനു കഴിയില്ല. കാരണം ഇത് വായിക്കുന്നത് ദൈവശാസ്ത്ര വിശാരദന്മാര്‍ മാത്രമല്ല, ഇടര്‍ച്ച തോന്നാവുന്ന പാവം വിശ്വാസികള്‍ കൂടിയാണ്. അതുകൊണ്ട് ഇത്തരം കാര്യങ്ങളില്‍ സത്യ ദീപം ജാഗ്രത പുലര്‍ത്തുമെന്നു കരുതുന്നു.