‘വി’ ഇല്ല; ‘ശ്വാസമുണ്ട്’

വി.ടി. ആന്‍റണി വട്ടക്കുഴി, ഇളമ്പള്ളി

കത്തോലിക്കരായ നമ്മെ സംബന്ധിച്ചിടത്തോളം പലരിലും ഇതില്‍ രണ്ടാമത്തെ പദം 'ശ്വാസം' ഉണ്ട്. 'വി' ഇല്ലെന്നു തോന്നിപ്പോകും.

ഒരിക്കല്‍ ഒരു ഞായറാഴ്ച പള്ളിയിലെ കുര്‍ബാന കഴിഞ്ഞു വരുമ്പോള്‍ ഒരാള്‍ ചോദിച്ചു, അടുത്ത ഞായറാഴ്ച പന്തക്കുസ്താ ആണെന്നല്ലേ അച്ചന്‍ പറഞ്ഞത്? എന്താണ് ഈ പന്തക്കുസ്താ? ഒരാള്‍ പറഞ്ഞു, ജോലിയൊന്നും ചെയ്യാതെ ഇരിക്കുന്ന 'കട'മുള്ള ദിവസമാണ്; മറ്റൊരാള്‍ പറഞ്ഞു, യേശു ഉയിര്‍ത്തെഴുന്നേറ്റു കഴിഞ്ഞുള്ള ഒരു ദിവസം എന്ന്.

എല്ലാവരും കത്തോലിക്കാ വിശ്വാസികള്‍തന്നെ. എന്നും പള്ളിയില്‍ പോകുന്നവരും കുര്‍ബാന സ്വീകരിക്കുന്നവരും മുടക്കം കൂടാതെ കൊന്ത ചൊല്ലുന്ന വിശ്വാസികളും. അതുപോലെ എന്നും ബൈബിള്‍ വായിച്ചുവിടാറുള്ളവരും. പക്ഷേ, അതില്‍ ഉള്‍പ്പെട്ടിരിക്കുന്ന സന്ദേശമെന്തെന്നു പലര്‍ക്കും അറിയില്ല.

"ആധുനിക മാറ്റങ്ങളോടു പുറംതിരിഞ്ഞു നില്ക്കേണ്ടതുണ്ടോ?" പഴയ പള്ളികളെല്ലാം പുതുക്കി കോടാനുകോടികളുടെ പള്ളികളാക്കേണ്ടതല്ലേ എന്നൊക്കെ വാദിക്കുന്നവരുണ്ട്.

വാസ്തവത്തില്‍ എന്താണു വേണ്ടത്? ജീര്‍ണിച്ചുകൊണ്ടിരിക്കുന്ന വിശ്വാസമാകുന്ന മനുഷ്യമനസ്സുകളെ കോടികള്‍ മുടക്കിയാലും വേണ്ടില്ല പുതുക്കിപ്പണിയണം; അതാണ് അടിയന്തിരമായി വേണ്ടത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org