തിരുസഭയിലെ വിശ്വാസികളുടെ പങ്കാളിത്തം

വി.ടി. ആന്‍റണി വട്ടക്കുഴി, ഇളമ്പള്ളി

രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനുമുമ്പു സഭയുടെ വീക്ഷണം, കല്പിക്കാന്‍ സഭയും അനുസരിക്കാന്‍ വിശ്വാസികളും എന്നുള്ളതായിരുന്നു. എന്നാല്‍ രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ വീക്ഷണം വിശ്വാസികളുടെ പങ്കാളിത്തത്തിന്‍റെ സഭ എന്നായി.

ഈ മാറ്റം ഇന്നും നമ്മുടെ സഭാനേതൃത്വം പൂര്‍ണമായും അംഗീകരിക്കാന്‍ തയ്യാറാകുന്നില്ല. കുടുംബ കൂട്ടായ്മകളും പാരീഷ് കൗണ്‍സിലുകളും വിശ്വാസികളുടെ പങ്കാളിത്തം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ചതാണ്. എന്നാല്‍ പള്ളിപ്പിരിവുകള്‍ ശേഖരിക്കുക, ആഴ്ചതോറും പള്ളിയും പരിസരവും അടിച്ചുവാരി വൃത്തിയാക്കുക, തോരണം കെട്ടുക, പൂക്കള്‍ കൊണ്ടുവരിക ഇവയൊക്കെയാണു കുടുംബകൂട്ടായ്മയുടെ ലക്ഷ്യമെന്നാണു പലരും ധരിച്ചിരിക്കുന്നത്.

കുടുംബകൂട്ടായ്മയിലേക്കും പാരീഷ് കൗണ്‍സിലിലേക്കും തിരഞ്ഞെടുപ്പു വഴിയും നോമിനേഷന്‍ വഴിയും തിരഞ്ഞെടുക്കപ്പെടുന്ന പലരും പലപ്പോഴും പ്രതികരണശേഷിയില്ലാത്ത ചില 'ശരിയച്ചന്മാരാണ്'. അവരാകട്ടെ വികാരി എന്തു പറഞ്ഞാലും 'ശരിയാണച്ചാ' എന്ന് ഏറ്റുപറയുന്ന സ്തുതിപാഠകരും.

വികാരി, താന്‍ മുന്‍ ഇടവകയില്‍ നടപ്പിലാക്കിയ ഒരു പദ്ധതി ഇവിടെ നടപ്പിലാക്കാന്‍ തീരുമാനിച്ചാല്‍ ഈ പ്രദേശത്തിന്‍റെ പശ്ചാത്തലമറിയാവുന്ന ഇടവകക്കാരന്‍ അതിന്‍റെ ഭവിഷ്യത്തുകള്‍ വിനയപൂര്‍വം ചൂണ്ടിക്കാണിച്ചാല്‍ അവന്‍ കൊള്ളരുതാത്തവനും സഭാവിരുദ്ധനുമായി ചിത്രീകരിക്കും. അതുകൊണ്ടു ശാന്തരും ചിന്താശക്തിയുള്ളവരും ഇക്കാര്യങ്ങള്‍ ഉള്ളിലൊതുക്കി നിശ്ശബ്ദരാകും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org