ശവസംസ്‌ക്കാര ചടങ്ങുകളുടെ തല്‍സമയ സംപ്രേഷണം

ശവസംസ്‌ക്കാര ചടങ്ങുകളുടെ തല്‍സമയ സംപ്രേഷണം

അല്പം കാശിനു വശമുള്ള വീടുകളിലെ മരണങ്ങളുടെ അറിയിപ്പിനൊപ്പം ഒരു പ്രത്യേക അറിയിപ്പും കൂടി ഇപ്പോള്‍ കണ്ടുവരുന്നു,
'ശവസംസ്‌ക്കാര ചടങ്ങുകളുടെ തല്‍സമയ സംപ്രേഷണം ഉണ്ടായിരിക്കുന്നതാണ്.'
എതിര്‍ന്യായങ്ങള്‍ പറയാനുണ്ടാവുമെങ്കിലും ഇത് അത്ര അത്യാവശ്യ കാര്യമാണോ, വെറും ആര്‍ഭാടത്തില്‍പ്പെടുന്നതാണോ എന്നു നിഷ്പക്ഷമതികള്‍ ഒന്നു ചിന്തിച്ചു നോക്കണം.
പല അനാവശ്യങ്ങളും നിന്നുവരുന്ന ഇക്കാലത്തു ഇനിയും ഇത്തരം ഒഴിവാക്കാവുന്ന ചടങ്ങുകള്‍ പുതിയതായി അവതരിപ്പിക്കണമോ?

അഡ്വ. ഫിലിപ്പ് പഴേമ്പള്ളി, പെരുവ

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org