മാധ്യമധര്‍മം

കെ.എം. ദേവ്, കരുമാല്ലൂര്‍

സത്യദീപത്തിലെ കോളമിസ്റ്റായ ശ്രീമതി ലിറ്റി ചാക്കോയ്ക്കു മാധ്യമധര്‍മത്തെപ്പറ്റി ഏകാഗ്രമായി ചിന്തിക്കേണ്ട വേളയില്‍ 'പലവിചാരം' വന്നതായി തോന്നുന്നു.
പ്രഥമ ശ്രവണമാത്രയില്‍ത്തന്നെ നടന്‍ ദിലീപിലേക്കു വിരല്‍ ചൂണ്ടുന്ന, തികച്ചും ഹീനവും മനുഷ്യത്വരഹിതവുമായ പ്രവൃത്തിയെ പണക്കൊഴുപ്പും രതിലോലുപതയുംകൊണ്ടു സമ്പന്നമായ ഒരു മേഖല മറപിടിക്കാന്‍ ശ്രമിക്കുമ്പോള്‍, മൗനം പാലിക്കുമ്പോള്‍, മാധ്യമങ്ങളാണ് അതു വെളിച്ചത്തു കൊണ്ടുവന്നത്. രാഷ്ട്രീയമേഖലപോലും അതിനെ വെള്ള പൂശാന്‍ ശ്രമിച്ചപ്പോഴും മാധ്യമങ്ങളാണ് ആ ഹീനതയെ അപലപിച്ചത്. മാധ്യമങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ ആ പെണ്‍കുട്ടിയുടെ ധീരമായ വെളിപ്പെടുത്തല്‍ വെറും വനരോദനമാകുമായിരുന്നു

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org