മദ്യലേഖനം ന്യായീകരിക്കുന്ന വിശദീകരണം

കുഞ്ഞുമോന്‍ ജോസഫ്, ആലുവ

സത്യദീപം ലക്കം 47-ല്‍ മദ്യവര്‍ജ്ജനവും അല്മായ ശാക്തീകരണവുമെന്ന പേരില്‍ ഫാ. എ. അടപ്പൂര്‍ എസ്.ജെ. എഴുതിയ ലേഖനം സര്‍ക്കാരിന്‍റെ മദ്യനയത്തെ ന്യായീകരിക്കുന്നതായി തോന്നി. അതില്‍ ബൈബിളില്‍ ഒരിടത്തും മദ്യം അനുവദിക്കുന്നില്ലെന്നുകൂടി ഉണ്ടായിരുന്നു. ബൈബിളില്‍ 60-ല്‍പ്പരം ഇടങ്ങളില്‍ മദ്യത്തെ വിലക്കിയിട്ടുണ്ടെന്നു ഞാനുള്‍പ്പടെ പലരും എഴുതിക്കാണാന്‍ സാദ്ധ്യതയുണ്ടെങ്കിലും അതൊന്നും സത്യദീപത്തില്‍ കണ്ടില്ല.

ലേഖനത്തോടുള്ള മറ്റു പ്രതികരണങ്ങളുടെ വെളിച്ചത്തില്‍ അടപ്പൂരച്ചന്‍ ഒരിക്കല്‍കൂടി ലേഖനത്തെ ന്യായീകരിക്കുന്ന വിശദീകരണവും സത്യദീപത്തില്‍ വായിച്ചു. മനുഷ്യനെ ദൈവത്തില്‍ നിന്ന് അകറ്റുന്നതും ദൈവത്തിലേക്ക് അടുപ്പിക്കുന്നതുമായ മദ്യത്തെ വന്‍കിട പത്രങ്ങളും നിരീശ്വര രാഷ്ട്രീയപാര്‍ട്ടികളും മദ്യലോബികളോടൊത്തു നില്ക്കുമ്പോള്‍ കത്തോലിക്കാ പ്രസിദ്ധീകരണങ്ങള്‍ പോലും മുഖം തിരിച്ചു നിന്നാല്‍ പുതുതലമുറ, നിരീശ്വരരാഷ്ട്രമായ ചൈനും ഉത്തര കൊറിയയും എന്നപോലെ ജീവിക്കേണ്ടി വരികയില്ലേ എന്നാണ് ആശങ്ക.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org