|^| Home -> Letters -> മദ്യനയത്തെ വെള്ളപൂശണോ?

മദ്യനയത്തെ വെള്ളപൂശണോ?

കെ.എം. ദേവ്, കരുമാല്ലൂര്‍

അടപ്പൂരച്ചന്‍റെ ‘മദ്യനയ’ ത്തില്‍ ഗാഢമായി ഉദ്ദീപിതനായ ഒരു വായനക്കാരനെയും അക്ഷരാര്‍ത്ഥത്തില്‍ അന്തംവിട്ടു പോയ മറ്റൊരു വായനക്കാരനെയും സത്യദീപത്തില്‍ കണ്ടു (ലക്കം 49).

സമൂഹത്തിന്‍റെ ശാപമായ മദ്യപാനാസക്തിക്കെതിരെ സഭ നാളിതുവരെ നടത്തിപ്പോന്ന ബോധവത്കരണ നയത്തെ (അപൂര്‍ണമെങ്കിലും) ബൈബളിലെ ചില ഉദ്ധരണികള്‍ നിരത്തി അടപ്പൂരച്ചന്‍ തമസ്കരിച്ചത് ഉചിതമായില്ല. ചേരയുടെ നടുമുറി തിന്നുക’, ‘റോമിലായിരിക്കുമ്പോള്‍ റോമാക്കാരനാകുക’ എന്ന തത്ത്വങ്ങള്‍ നിരത്തി, ഇത്ര ലാഘവത്തോടുകൂടിയുള്ള മദ്യപ്രീണനം വേണ്ടിയിരുന്നില്ല.

‘അടിച്ച വഴിയേ പോയില്ലെങ്കില്‍ പോയ വഴിയേ അടിക്കുക’ എന്ന രീതിയിലുള്ള ഈ പ്രയോഗം, സര്‍ക്കാരിന്‍റെ മദ്യനയത്തെ വെള്ള പൂശാനേ ഉപകരിക്കൂ. ബൈബിള്‍ സന്ദര്‍ഭങ്ങളെ ദുര്‍വിചിന്തനം ചെയ്തു ക്രിസ്ത്യാനികളെ മദ്യപരാക്കാമെന്നു ഭംഗ്യന്തരേണ പറഞ്ഞിരിക്കുന്നു!