മലയാളി എന്തേ ഇങ്ങനെ?

സിജു ജോസഫ്, എരുമത്തല

സത്യദീപം 16-ാം ലക്കത്തില്‍ പ്രസിദ്ധീകരിച്ച ശ്രീ ടോംസ് ആന്‍റണിയുടെ "മലയാളി എന്തേ ഇങ്ങനെ?" എന്ന ലേഖനം ആനുകാലികജീവിതത്തിലെ ശരാശരി മലയാളിയുടെ മാനസികാവസ്ഥയും ജീവിതചിന്താശൈലികളും തുറന്നു കാണിക്കുന്ന തരത്തിലുള്ളതായിരുന്നു. അതുപോലെ ആത്മവിമര്‍ശനപരമായ ഒരു ലേഖനം അടുത്ത കാലത്തെങ്ങും ഒരു ആനുകാലിക പ്രസിദ്ധീകരണത്തിലും കാണാനിടയായിട്ടില്ല. കേരളത്തിലെ വിദ്യാഭ്യാസ, സാമൂഹിക, സാമ്പത്തികരംഗങ്ങളിലെ കുതിച്ചുചാട്ടം മലയാളി സമൂഹത്തിന്‍റെ മാനസികനിലയില്‍ "അഹന്തയും താന്‍പോരിമയും" അമിതമായി ഉണ്ടാക്കുന്നതിന്‍റെ വിപത്തുകളാണു മേല്‍ ലേഖനത്തില്‍ സസൂക്ഷ്മം പ്രതിപാദിക്കുന്നത്.
വിദേശ മലയാളികളെക്കുറിച്ചുള്ള നിരീക്ഷണം തീര്‍ത്തും ശരിവയ്ക്കുന്നതാണെന്നു വിദേശത്തു ജോലിക്കു പോയിട്ടുള്ള എല്ലാവരും സമ്മതിക്കും.
വന്നുവന്നു നാട്ടില്‍ കൂലിപ്പണിയെല്ലാം അന്യ സംസ്ഥാന തൊഴിലാളികള്‍ മാത്രം ചെയ്യേണ്ട ജോലി എന്നുള്ള ഒരു മനോഭാവം തന്നെ ഉടലെടുത്തു. നമ്മുടെ വിദ്യാഭ്യാസ പരിശീലന വിഷയങ്ങളില്‍ ഈ മനോഭാവത്തെ മാറ്റേണ്ടതായ പ്രാധാന്യം ഉള്‍പ്പെടുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org