മരണത്തിരുനാള്‍ മാലിന്യരഹിതമാക്കാം

ജോഷി വര്‍ഗീസ്, ശുചിത്വമിഷന്‍ അംഗം

മാര്‍ച്ച് 19. മാര്‍ യൗസേ പ്പിതാവിന്‍റെ മരണത്തിരുനാള്‍ ആചരിക്കുകയാണല്ലോ. ഈ തിരുനാളിന്‍റെ ഒരു പ്രത്യേകത ഊട്ടുനേര്‍ച്ചയാണ്. നേര്‍ച്ചസദ്യയ്ക്കു നാം ഉപയോഗിക്കുന്ന പേപ്പര്‍ പ്ലേറ്റ്, പേപ്പര്‍ ഗ്ലാസ്, പ്ലാസ്റ്റിക് ഇല എന്നിവയില്‍ അടങ്ങിയിരിക്കുന്ന രാസവസ്തുക്കള്‍ കഴിക്കുന്ന ആഹാരത്തിലും കുടിക്കുന്ന വെള്ളത്തിലും അലിഞ്ഞു കാന്‍സറിനു കാരണമാകും. "വിശുദ്ധന്‍റെ മരണത്തിരുനാള്‍ ദിനത്തില്‍ മരണം വിളമ്പുന്നവരായി മാറേണ്ടതുണ്ടോ നമ്മള്‍ എന്ന് ചിന്തിക്കാവുന്നതാണ്. ലളിതമായ ചില തയ്യാറെടുപ്പിലൂടെ ഈ പ്രശ്നം പരിഹരിക്കാനാകും. 1. മിക്കവാറും നമ്മുടെ പള്ളികളില്‍ നൊവേനയുടെ ഭാഗമായി നേര്‍ച്ചക്കഞ്ഞി വിതരണം ചെയ്യുന്ന പാത്രങ്ങള്‍ ഉണ്ടാകും. അതു പ്രയോജനപ്പെടുത്തണം. 2. കാറ്ററിംഗുകാരില്‍നിന്നു കഴുകി ഉപയോഗിക്കാന്‍ പറ്റുന്ന പാത്രങ്ങള്‍ വാടകയ്ക്കെടുക്കുക. മിച്ചം വരുന്ന ഭക്ഷണം മാത്രമായതുകൊണ്ട് അതു ജൈവരീതിയില്‍ സംസ്കരിക്കുക എളുപ്പമാണ്. 3. കൂടുതലും ഇടവകക്കാരാണു ഭക്ഷണം കഴിക്കുന്നത്. ഒരു പ്ലേറ്റും ഗ്ലാസും വീട്ടില്‍ നിന്നും കൊണ്ടുവരിക (പണ്ട് അങ്ങനെയായിരുന്നു) ആ പാത്രത്തില്‍ തന്നെ പാഴ്സല്‍ വീട്ടില്‍ കൊണ്ടുപോകുകയുമാകാം.
ചില അസൗകര്യങ്ങള്‍ ഉണ്ടാകും. പക്ഷേ, അസുഖങ്ങള്‍ ഒഴിവാക്കാം. ഈ സുദിനത്തില്‍ പ്രകൃതിയോടു ചേര്‍ന്നുനിന്നു വി. യൗസേപ്പിതാവിനെ അനുസ്മരിച്ചുകൊണ്ട് ഈ മാര്‍ച്ച് 19 മുതല്‍ നമ്മുടെ ആഘോഷവേളകളില്‍ വീട്ടിലായാലും പള്ളിയിലായാലും ഒറ്റത്തവണ ഉപയോഗിച്ചു വലിച്ചെറിയുന്ന മാലിന്യങ്ങള്‍ ഉണ്ടാക്കില്ല എന്നു പ്രതിജ്ഞയെടുക്കാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org