മരിച്ചവരെ മരപ്പിക്കണമോ?

അഡ്വ ഫിലിപ്പ് പഴേമ്പിള്ളി, പെരുവ

കേരളത്തിലെ ക്രൈസ്തവരുടെ മത-സാമൂഹ്യജീവിതചര്യകള്‍, ഇതര സമൂഹങ്ങളോടു തെല്ല് അകല്‍ച്ച പുലര്‍ത്തി, പണക്കൊഴുപ്പിന്‍റെ പരസ്യപ്രകടനവേദികളായി മാറിക്കൊണ്ടിരിക്കുകയാണ്. മരിച്ചവര്‍ ഏതു പ്രായക്കാരും ഏതവസ്ഥക്കാരുമാകട്ടെ, മരണം കത്തോലിക്കര്‍ക്ക് ആഘോഷിക്കാനുള്ള ഒരവസരമായി മാറിയിരിക്കുന്നു. മക്കളുടെ, മന്ത്രിയുടെ, മെത്രാന്മാരുടെ സൗകര്യത്തിന്, മരിച്ച വ്യക്തിയെ അനേകദിവസങ്ങളിലേക്കു മരപ്പിച്ചുവയ്ക്കാന്‍ നമുക്കിന്നു മടിയില്ല. ശവസംസ്കാര ഏര്‍പ്പാടുകള്‍ക്കും ഉറ്റവര്‍ വന്നെത്തുന്നതിനുമായി ഒരു രാത്രി മൃതദേഹം വീടുകളില്‍ കരുതലോടെ സൂക്ഷിക്കുന്നതു മനസ്സിലാക്കാം. പക്ഷേ, പല ദിവസങ്ങളോളം ഒരു മൃതശരീരം മരപ്പിച്ചുവയ്ക്കുന്നതു മൃതശരീരത്തോടുള്ള അനാവദരവല്ലേ? ഒരാള്‍ മരിച്ചാല്‍ പിറ്റേന്ന് അന്തിക്കു മുമ്പായി അടക്കം ചെയ്യാന്‍ തയ്യാറാകണം. റീത്തു സമര്‍പ്പണത്തിനു പകരമായി കടലാസില്‍ എഴുതിയ സുകൃതമഞ്ജരികള്‍ സമര്‍പ്പിക്കട്ടെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org