എന്റെ ടീച്ചര്‍ സിസ്റ്റര്‍ ജൊവാന്‍ മരിയ

എന്റെ ടീച്ചര്‍ സിസ്റ്റര്‍ ജൊവാന്‍ മരിയ

പയസ് ആലുംമൂട്ടിൽ, ഉദയംപേരൂർ

വിദ്യാഭ്യാസം സിദ്ധിച്ച ഓരോ വ്യക്തിക്കും ഏതെങ്കിലും ചില അദ്ധ്യാപകരെക്കുറിച്ച് മധുരിക്കുന്ന ഓര്‍മ്മകള്‍ ഉണ്ടാ കും. അത് ചിലപ്പോള്‍ LKG ടീച്ചര്‍ ആയിരിക്കും അല്ലെങ്കില്‍ വിദ്യാഭ്യാസത്തിന്റെ ഏതെങ്കിലും കാലഘട്ടത്തിലെ ഒരു ടീച്ചര്‍. അങ്ങനെ ഒരാള്‍ എന്റെ ജീവിതത്തിലും ഉണ്ടായിട്ടുണ്ട്. അതൊരു കത്തോലിക്കാ കന്യാസ്ത്രീയാണ്. എന്റെ വിദ്യാഭ്യാസകാലത്ത് LKG, UKG സമ്പ്ര ദായങ്ങളില്‍ പോയതായി ഓര്‍ക്കുന്നില്ല. നേരെ ഒന്നാം ക്ലാസ്സില്‍. അതിനുശേഷം ആ വിദ്യാഭ്യാസ യാത്ര പലവിധത്തില്‍ ഡിഗ്രി, പോസ്റ്റ് ഗ്രാഡ്വേഷന്‍, ഡിപ്ലോമ, ബാങ്കിലെ സെര്‍ട്ടിഫൈഡ് പരീക്ഷ, ടെസ്റ്റ് അങ്ങനെ പലതും ഉണ്ടായിട്ടുണ്ട്.
പക്ഷെ ഞാന്‍ കൂടുതല്‍ ഓര്‍മയില്‍ വെയ്ക്കാന്‍ ആഗ്രഹിക്കുന്നത്, വീണ്ടും ഒരിക്കല്‍ കൂടി പഠിക്കാന്‍ ആഗ്രഹിക്കുന്നത് എന്റെ നാലാം ക്ലാസ്സാണ്. ഞാന്‍ പഠിച്ചിരുന്നത് എറണാകുളം ജില്ലയിലെ പുതിയകാവിലെ സെന്റ് ഫ്രാന്‍സിസ് സ്‌കൂളില്‍ ആയിരുന്നു. ഒന്നും, രണ്ടും, മൂന്നും ക്ലാസ്സുകള്‍ വലിയ ഓര്‍മ്മകള്‍ അവശേഷിക്കാതെ കടന്നുപോയി. ഞാന്‍ നാലാം ക്ലാസ്സില്‍ എത്തിയപ്പോള്‍, പുതിയ ക്‌ളാസ് റൂം, ആദ്യമായി ഫാന്‍ ഉള്ള ഒരു ക്‌ളാസ് റൂം, പുതിയ ടീച്ചര്‍ അ തും ഒരു കൊച്ചുകന്യാസ്ത്രി, CMC സഭാംഗം. സിസ്റ്റര്‍ ജൊവാന്‍ മരിയ, ഉദയംപേരൂര്‍ സ്റ്റെല്ല മേരീസ് കോണ്‍വെന്റി ലെ ഒരംഗം. കാറ്റ് വന്നാല്‍ പറന്നുപോകാന്‍ മാത്രം തടിയുള്ള സിസ്റ്റര്‍. ഇത് കൂടെയുണ്ടായിരുന്ന ജോസെറ്റ സിസ്റ്റര്‍ പറയുന്നതാണ്. അന്ന് ഞാന്‍ നന്നായി പഠിച്ചിരുന്നു. പിന്നീട് അതുപോലെ പഠിച്ചോ എന്നറിയില്ല. അന്ന് എനിക്ക് 9 വയസ്സ് മാത്രം പ്രായം. വീട്ടില്‍ അമ്മയും സ്‌കൂളില്‍ സിസ്റ്ററും എന്നെ സ്‌നേഹിക്കുകയും, പഠിപ്പിക്കുകയും ചെയ്തിരുന്നു. ആ ഒരു കൊല്ലം ഓര്‍ത്തിരിക്കാന്‍ ധാരാളം അനുഭവങ്ങള്‍ ഉണ്ട്. എന്ത് ആവശ്യമായി സിസ്റ്ററിനെ സമീപിച്ചാലും അത് ഏതെങ്കിലും കുട്ടികളോട് പറഞ്ഞു ശരിയാക്കി തരും. സ്വയം ചെയ്തു തരാവുന്നതാണെങ്കില്‍ അങ്ങനെയും. ഇനി ഒരു അവസരം കിട്ടിയാല്‍ ആ നാലാം ക്ലാസ്സില്‍ സിസ്റ്ററിന്റെ വിദ്യാര്‍ത്ഥിയായി, ഒരിക്കല്‍ കൂടി ഇരിക്കാനും പഠിക്കാനും മോഹം.
എന്റെ കന്യാസ്ത്രീ ടീച്ചര്‍ ചേര്‍ത്തല-പള്ളിപ്പുറം തയ്‌വേലിക്കകം കുടുംബത്തിലെ ജോസഫിന്റെയും കത്രിക്കുട്ടിയുടെയും രണ്ടാമത്തെ മകള്‍ മേരിയമ്മ. സ്‌കൂള്‍ പഠനത്തിന് ശേ ഷം സന്യാസ ജീവിതത്തിലേ ക്ക് തിരിഞ്ഞു. അതോടുകൂടി TTC യും പാസ്സായി. അതിനെ ത്തുടര്‍ന്ന് 21-22 വയസ്സില്‍ നേരെ ടീച്ചര്‍ ആയി നാലാം ക്ലാസ്സിലേക്ക് എത്തുകയായി രുന്നു. ആദ്യത്തെ പോസ്റ്റിങ്ങ് ആയിരുന്നു. സന്യാസ ജീവി തത്തില്‍ സ്വീകരിച്ച പേര് വിശുദ്ധ ജൊവാന്‍ ഓഫ് ആര്‍ക്കിന്റെ പേരായിരുന്നു. അതില്‍ സ്വന്തം പേര് കൂടി ചേര്‍ത്തപ്പോള്‍ അത് ജൊവാന്‍ മരിയ ആയി. ജൊവാന്‍ ഓഫ് ആര്‍ക്ക് പതിനെട്ടാം വയസ്സില്‍ ഫ്രഞ്ച് സേനയെ ഇംഗ്‌ളീഷു കാര്‍ക്ക് എതിരെ പട നയിച്ച് വിജയിച്ച്, പിന്നീട് വിശുദ്ധനായ ആളാണ്.
അക്കാലത്ത് ഉദയംപേരൂര്‍ മഠത്തില്‍ സേവനം ചെയ്തു കൊണ്ട് ഉദയംപേരൂര്‍ പ്രദേശത്തെ എല്ലാ മനുഷ്യരുടെയും സ്‌നേഹം ആര്‍ജിക്കാന്‍ സിസ്റ്ററിനു കഴിഞ്ഞിരുന്നു. ഇടക്കാലത്ത് ഉദയംപേരൂരില്‍ നിന്നും മാറി വിവിധ മഠങ്ങളില്‍ വ്യത്യസ്തമായ പല സേവനങ്ങളും ചെയ്തു. പലപ്പോഴും നേരില്‍ കാണുകയും ചെയ്യാറുണ്ടായിരു ന്നു. ഏകദേശം 14 കൊല്ലത്തി നു ശേഷം വീണ്ടും ഉദയംപേരൂരില്‍ എത്തി. അപ്പോള്‍ ഞങ്ങളുടെ രണ്ടു മക്കളെയും സണ്‍ഡേ സ്‌കൂളിലും മറ്റും പഠിപ്പിക്കുകയുണ്ടായി. അങ്ങനെ അടുത്ത തലമുറയും സിസ്റ്ററിന്റെ കുട്ടികളായി. അങ്ങനെ ഒരു കുടുംബത്തിന്റെ മൊത്തം പേട്രണ്‍. സിസ്റ്ററിന്റെ അടുത്ത വരവിനായി അടുത്ത തലമുറ (മകന്റെ മകന്‍) കാത്തിരിക്കുന്നു
ഇപ്പോള്‍ സിസ്റ്റര്‍ ചേര്‍ത്തല സെന്റ് ആന്‍സ് കോണ്‍വെന്റില്‍ ഈ 80-ാം വയസ്സിലും പ്രവര്‍ത്തനനിരതയാണ്. അവിടെ ആരോഗ്യത്തോടും സന്തോഷത്തോടും കൂടി സേവനം ചെയ്യുന്നു. കോവിഡിന്റെ ഈ ദുരന്തകാലത്തിനു മുമ്പ്, ഇടയ്ക്കിടെ അവിടെ പോകുകയും, സ്‌നേഹ സമ്മാനങ്ങള്‍ സമര്‍പ്പിച്ച് സായൂജ്യം നേടാറുണ്ടായിരുന്നു. ഞാന്‍ എല്ലാ ആഘോഷങ്ങളിലും, കൂടാതെ ഇടയ്ക്കിടയ്ക്കും വിളിച്ച് അന്വേഷിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. ഞങ്ങള്‍ക്ക് വേണ്ടി ഇപ്പോഴും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന ഒരു പ്രെയര്‍ ഹൗസ് ആയ സിസ്റ്റര്‍ സന്തോഷത്തോടും, ആരോഗ്യത്തോടും കൂടി ജീവിച്ചിരിക്കണം എന്ന് പ്രാര്‍ത്ഥിക്കുന്നു.
സെപ്റ്റംബര്‍ 05 മുന്‍ പ്രസിഡന്റ് ഭാരതര്തനം ഡോ. സര്‍വേപ്പള്ളി രാധാകൃഷ്ണന്റെ ജന്മദിനം, അദ്ധ്യാപക ദിനം ആയി ഇന്ത്യയില്‍ ആചരിക്കു ന്നു. ജീവിതത്തിനു മാറ്റവും സന്തോഷവും പകര്‍ന്ന അദ്ധ്യാപകരെ ബഹുമാനിക്കാന്‍ ഈ ദിനം മാറ്റിവച്ചിരിക്കുന്നു. എന്റെ ഏറ്റവും പ്രീയപ്പെട്ട ടീച്ചര്‍ ജൊവാന്‍ മരിയ സിസ്റ്ററിന് എന്റെ ഹൃദയം നിറഞ്ഞ സ്‌നേഹവും ബഹുമാനവും അര്‍പ്പിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org