നടുവത്തുശ്ശേരിയച്ചന്‍ വിസ്മരിക്കപ്പെടരുത്

ദേവസ്സിക്കുട്ടി മുളവരിയ്ക്കല്‍, മറ്റൂര്‍

മികവുറ്റ ലേഖനങ്ങളുടെ സമൃദ്ധിയില്‍ ആഗസ്റ്റ് 9-ലെ സത്യദീപത്തെ മനോഹരമായി അണിയിച്ചൊരുക്കിയ എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍. വെല്ലുവിളികളുടെയും ആകുലതയുടെയും നാളുകളില്‍ സഭയ്ക്കും സത്യദീപത്തിനും സ്ഥാപക പത്രാധിപരായിരുന്ന മോണ്‍. ജേക്കബ് നടുവത്തുശ്ശേരിയച്ചന്‍ നല്കിയ അതുല്യവും അമൂല്യവും കാലാതീതവുമായ സേവനങ്ങള്‍ പുതിയ തലമുറയ്ക്കു പരിചയപ്പെടുത്തിയ ഉലകംതറ സാറിന്‍റെ ലേഖനം ഇന്നിന്‍റെ ഒരനിവാര്യതയായിരുന്നു. വിശ്വാസികളുടെയിടയില്‍ പ്രസിദ്ധീകരണങ്ങള്‍ പെരുമഴപോലെ പ്രചരിക്കുന്ന ഇക്കാലത്ത് സാറിന്‍റെ നെടുവീര്‍പ്പിനു പരിഹാരമായി ജേക്കബ് അച്ചന്‍റെ വിശിഷ്ടഗ്രന്ഥങ്ങള്‍ സത്യദീപവും രൂപതാനേതൃത്വവും കൈകോര്‍ത്തു പുതിയ പതിപ്പുകളിറക്കി വായനക്കാരിലെത്തിക്കാന്‍ ഉത്സുകരാകണം. സമര്‍പ്പിതജീവിതം സ്വമേധയാ തിരഞ്ഞെടുത്ത് ദാരിദ്ര്യവ്രതവും അനുസരണവ്രതവും ബ്രഹ്മചര്യവ്രതവും ഏറ്റുപറഞ്ഞ ശേഷം ദൈവഹിതവും സ്വന്ത ഹിതവും കൂട്ടിക്കുഴച്ച് അബദ്ധങ്ങളുടെയും അരുതുകളുടെയും ആഴങ്ങളില്‍ നിപതിച്ച് അവകാശങ്ങളെക്കുറിച്ചും അധികാരത്തെച്ചൊല്ലിയും വിവേചനത്തെപ്പറ്റിയും കലഹങ്ങള്‍ ഉയര്‍ത്തി സഭാസമൂഹത്തില്‍ അസ്വസ്ഥത പടര്‍ത്തുന്നവരും വിഴുപ്പലക്കുന്നവരും സി. സോജ മരിയയുടെ ലേഖനം മനസ്സിരുത്തി വായിക്കുകയും ആത്മപരിശോധനയ്ക്കു വിനയപൂര്‍വം വിധേയരാവുകയും വേണം.

മുല്ലക്കര രത്നാകരന്‍ എംഎല്‍എ പങ്കുവച്ച കാലികപ്രസക്തിയേറിയ കാഴ്ചപ്പാടുകള്‍ ഏറെ ചിന്തനീയവും സ്വാഗതാര്‍ഹവുമാണ്. കലയിലും സാഹിത്യത്തിലും സിനിമയിലും സമസ്തമേഖലയിലും പ്രതീക്ഷ നല്കുന്ന ഉത്തമ ക്രൈസ്തവപ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കാന്‍ സിജോ പൈനാടത്തിനും സത്യദീപത്തിനും കൂടുതല്‍ കഴിയട്ടെ. സഭയോടൊപ്പം രാഷ്ട്രത്തിന്‍റെ നന്മയിലും ഭാവിയിലും ശ്രദ്ധാലുവായ ജോസഫ് പണ്ടാരശ്ശേരില്‍ പിതാവിന്‍റെ സ്വാതന്ത്ര്യദിനചിന്തകളും മാതാവിന്‍റെ സ്വര്‍ഗാരോഹണചിന്തകളും ഏറെ ഹൃദ്യമായിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org