നല്ല സഭയും നല്ല അച്ചന്മാരും…

പി.ഒ. ലോനന്‍, കോന്തുരുത്തി

സത്യദീപം നവതി ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ സിമ്പോസിയത്തില്‍ പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ ശ്രീ ജോണി ലൂക്കോസ് അവതരിപ്പിച്ച പ്രബന്ധം (ലക്കം 37) വായിച്ചു. പുതിയ കാലഘട്ടത്തില്‍ സഭ ഉള്‍ക്കൊള്ളേണ്ടതും തിരുത്തേണ്ടതുമായ നിരവധി കാര്യങ്ങള്‍ അതില്‍ അക്കമിട്ടു നിരത്തിയിരിക്കുന്നു.
എന്നാല്‍ വര്‍ഷങ്ങളായി പിന്തുടര്‍ന്നുവരുന്ന ശീലങ്ങളില്‍ ഉറച്ചുപോയ സഭയ്ക്ക് ഒറ്റയടിക്ക് അതു മാറ്റാന്‍ സാദ്ധ്യമാണോ എന്ന സംശയം ഉയര്‍ന്നുവരാം. ഹിന്ദുക്കളുടെ ചില അനാചാരങ്ങള്‍ മാറ്റുന്നതിനെപ്പറ്റിയുള്ള ചര്‍ച്ചയില്‍ നൂറ്റാണ്ടുകളായുള്ള ശീലങ്ങള്‍ പെട്ടെന്നു മാറ്റാന്‍ എളുപ്പമാണോ എന്നു ശ്രീനാരായണഗുരുവിനോടു ശിഷ്യന്മാര്‍ ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞ വാക്കുകള്‍ ഇവിടെ പ്രസക്തമാണ്. "അനേകം നൂറ്റാണ്ടുകളായി ഇരുള്‍ തളം കെട്ടിനില്ക്കുന്ന ഒരു മുറിയില്‍ പ്രകാശം പരത്താന്‍ അത്രതന്നെ കാലം വേണോ?"

കത്തോലിക്കാസഭയില്‍ പരിഷ്കാരങ്ങള്‍ കൊണ്ടുവരുവാന്‍ പരിശ്രമിക്കുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നയവും ഇതുതന്നെയാണ്. നമ്മുടെ സഭാമേലദ്ധ്യക്ഷന്മാരുടെ ഗൗരവതരമായ പരിചിന്തനത്തിനു വിഷയീഭവിക്കേണ്ട പ്രൗഢമായ ഒരു പ്രബന്ധം തന്നെയാണിത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org