നര ബാധിച്ചവര്‍

മത്യാസ് ഊരംവിള, നെയ്യാറ്റിന്‍കര

ഒക്ടോബര്‍ 5-ലെ സത്യദീപത്തില്‍ റെനി ബിജു, ചൂണ്ടി എഴുതിയ "നര ബാധിച്ചവര്‍" എന്ന കവിത അതിമനോഹരമായിരിക്കുന്നു. കവിത വായിച്ചപ്പോള്‍ പ്രായമേറിയവരോടു കാണിക്കുന്ന ഒത്തിരി സംഭവങ്ങള്‍ എന്‍റെ മനസ്സില്‍ തങ്ങിനില്ക്കുന്നു. കവിതയിലൂടെ വ്യക്തമായി മനസ്സ് തുറന്ന് എഴുതിയതിന് ഒരായിരം അഭിനന്ദനങ്ങള്‍.

വൃദ്ധരായി പോയാല്‍, ഒന്നു മിണ്ടാതിരിക്ക്, പുറമേനിന്നു വന്നവരോടു സംസാരിച്ചപ്പോള്‍ എന്തിനു വന്നു? ഇങ്ങനെ പലവിധമായ ഒറ്റപ്പെടുത്തലിന്‍റെ ചങ്കുപൊട്ടുന്ന അനുഭവങ്ങള്‍, ആറ്റി, പോറ്റി വളര്‍ത്തിയ മക്കളില്‍ നിന്നുള്ള സമ്മാനം. ഇന്നത്തെ തലമുറയ്ക്ക് എന്തു പറ്റി?

എന്നാല്‍ ഇന്നത്തെ തലമുറയിലും ബഹുമാനവും ആദരവും ആത്മീയസമീപനവും ഉള്ളവരായി അഞ്ചു ശതമാനമെങ്കിലുമുണ്ട്. അവരുടെ ഭാവിജീവിതങ്ങളെ കാണുമ്പോള്‍ സന്തോന്തോഷത്തിന്‍റെ, സമാധാനത്തിന്‍റെ അനുഗ്രഹമായ ജീവിതം പടുത്തുയര്‍ത്തുന്നവരായി കാണാം. ഈ കവിതയിലൂടെ അനേകര്‍ ആദരവിന്‍റെ വിലയെന്തെന്നു മനസ്സിലാക്കുവാന്‍ ഇടയാകട്ടെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org