ഒരു സ്ഥിരം സംവിധാനം ആയികൂടെ?

ജോഷി കട്ടക്കയം, കുറ്റ്യാടി

പെസഹ വ്യാഴാഴ്ച കാല്‍കഴുകല്‍ ശൂശ്രൂഷ വീണ്ടും ചര്‍ച്ചാ വിഷയം ആയിരിക്കുകയാണല്ലോ. മാര്‍പാപ്പയുടെ പ്രഖ്യാപനത്തിന്‍റെ ചുവടുപിടിച്ചാണ് അതുണ്ടായതെങ്കിലും സീറോ മലബാര്‍ സഭയില്‍ മാറ്റം വരുത്താതെ നിലവിലുള്ള സ്ഥിതി തുടരട്ടെ എന്ന് ജോര്‍ജ് ആലഞ്ചേരി പിതാവ് നിര്‍ദ്ദേശം നല്കിയിരിക്കുന്നു. വളരെ ഉചിതമായ തീരുമാനം. യേശു തന്‍റെ ശിഷ്യന്മാരുടെ കാലുകളാണ് കഴുകിയത്. അതായത് തന്നോട് ഏറ്റവും അടുത്ത് നിന്ന് പ്രവര്‍ത്തിച്ചവരുടെ. അങ്ങനെയെങ്കില്‍ എല്ലാ ഇടവകകളിലും യേശുവിന്‍റെ പ്രതിപുരുഷന്മാരായ വൈദികര്‍ കാല്‍ കഴുകാനായി തെരഞ്ഞെടുക്കുന്നവര്‍ തങ്ങളോട് ഏറ്റവും അടുത്തുനിന്നു പ്രവര്‍ത്തിക്കുന്ന ഇടവകയിലെ കൈക്കാരന്മാരും കമ്മിറ്റി അംഗങ്ങളുമാകട്ടെ എന്ന പൊതുവായ ഒരു തിരുമാനം എടുക്കുന്നതല്ലേ നല്ലത്? അംഗങ്ങള്‍ കൂടുതല്‍ പേര്‍ വരുമെങ്കില്‍ പ്രായത്തിന്‍റെ മുന്‍ഗണന കൊടുത്താല്‍ മതിയല്ലോ. കൈക്കാരന്മാരും കമ്മിറ്റി അംഗങ്ങളും മാറി മാറി വരുമെന്നതിനാല്‍ ആര്‍ക്കും പരാതി ഉണ്ടാവുകയുമില്ല.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org