കുടുംബകൂട്ടായ്മകള്‍

പി.ജെ. ജോണി, പുത്തൂര്‍

ഇന്നു നമ്മുടെ രൂപതകളില്‍ ഇടവകകള്‍തോറും കൂട്ടായ്മകളും കൂട്ടായ്മവാര്‍ഷികങ്ങളും നടത്താറുണ്ട്. കുടുംബകൂട്ടായ്മകളും കൂട്ടായ്മവാര്‍ഷികങ്ങളും സ്നേഹത്തിന്‍റെ പ്രതിരൂപങ്ങളായി മാറണം.

വലിയ ഇടവകകളിലെ കൂട്ടായ്മകളില്‍ ചില വൈദികര്‍ പങ്കെടുക്കുന്നില്ല, പങ്കെടുക്കുവാന്‍ സാധിക്കുന്നില്ല. അതുമൂലം കൂട്ടായ്മയിലെ വിശ്വാസികള്‍ക്കു വിശ്വാസം, കൂട്ടായ്മ, സ്നേഹം എന്നിവ മുറുകെപ്പിടിക്കുവാന്‍ കഴിയുന്നില്ല. ആദിമസഭയിലെ ക്രൈസ്തവ കൂട്ടായ്മയില്‍ പ്രാര്‍ത്ഥന, അപ്പം മുറിക്കല്‍ ശുശ്രൂ ഷ എന്നിവയില്‍ അവര്‍ താത്പര്യപൂര്‍വം പങ്കെടുത്തു എന്നാണു വചനം പഠിപ്പിക്കുന്നത്. കൂട്ടായ്മ വാര്‍ഷികങ്ങളും വിശ്വാസത്തിലും സ്നേഹത്തിലും വളര്‍ന്നുപന്തലിച്ചു കൂടുതല്‍ ഫലങ്ങള്‍ ഉളവാക്കുന്ന സ്നേഹവൃക്ഷങ്ങളായി മാറണം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org