പഠനാര്‍ഹമായ ലേഖനം

എ.കെ. റഹ്മാന്‍, കൊടുങ്ങല്ലൂര്‍

ഡോ. മേരി മെറ്റില്‍ഡ എഴുതിയ മുഖലേഖനം 'ഉന്നത വിദ്യാഭ്യാസത്തിലെ മൂല്യച്യുതികള്‍' തന്‍റെ ദീര്‍ഘകാലത്തെ അനുഭവത്തില്‍നിന്നു വാര്‍ത്തെടുത്ത വീക്ഷണം സര്‍വദാ പഠനാര്‍ഹവും ചിന്തോദ്ദീപകവുമായി. വിദ്യാഭ്യാസം സേവനമനോഭാവത്തില്‍ നിന്നു വാണിജ്യവത്കരിച്ചു പണസമ്പാദനമാര്‍ഗമായി പരിവര്‍ത്തിപ്പിച്ചതാണു മൂല്യച്യുതിക്കു മുഖ്യകാരണം. അതോടൊപ്പം മനുഷ്യവിഭവശക്തി ഉപയോഗപ്പെടുത്തുന്നതിലെ അശ്രദ്ധയും അച്ചടക്കരാഹിത്യവും വിദ്യാര്‍ത്ഥി മനസ്സിനെ സ്പര്‍ശിക്കത്തക്കവണ്ണമുള്ള അദ്ധ്യാപകസാന്നിദ്ധ്യത്തിന്‍റെ അഭാവവുമാണെന്ന വിലയിരുത്തലുകള്‍ പരിഗണിക്കപ്പെടേണ്ടവതന്നെ. അനുമോദനം, ലേഖികയ്ക്കും സത്യദീപത്തിനും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org