സത്യദീപത്തില്‍ പ്രസിദ്ധീകരിച്ച സീറോ-മലബാര്‍ സഭയിലെ അനാഫൊറകള്‍ ഒരു സാധാരണക്കാരന്റെ വീക്ഷണത്തില്‍ എന്ന ലേഖനം വളരെ ദൈര്‍ഘ്യമേറിയതായിപ്പോയി. ലേഖനങ്ങള്‍ ഹ്രസ്വമാകുന്നതാണു നല്ലത്. ലേഖനത്തില്‍ വി. കുര്‍ബാനയെ ഒരു പ്രാര്‍ത്ഥനയായി അവതരിപ്പിച്ചിരിക്കുന്നു. ഇതു സ്വീകാര്യമല്ല. വിശുദ്ധ കുര്‍ബാന പ്രഥമവും പ്രധാനവുമായി ബലിയാണ്. യേശുനാഥന്‍ ഗാഗുല്ത്തായില് അര്‍പ്പിച്ച ബലിയുടെ പുനരാവിഷ്ക്കാരം - re enactment. നമ്മുടെ വി. കുര്‍ബാനയില്‍ നാലു പ്രണാമജപങ്ങളുണ്ട്. കൂദാശവചനങ്ങള്‍ ഉച്ചരിക്കുന്നതിനു മുമ്പ് മൂന്നും അതിനുശേഷവും നാലാമത്തേതും. ഈ പ്രണാമജപത
ഡോ. ജോസ് കുറിയേട ത്തിന്റെ പ്രബന്ധം വായിച്ച ഒരു സാധാരണക്കാരനായ വിശ്വാസിയാണ് ഞാന്‍. പ്രൗഢഗംഭീരമായ പ്രബന്ധ ത്തില്‍ അദ്ദായി, മാറി, തിയഡോര്‍, നെസ്തോര്‍ എന്നീ അനാഫൊറ രചയിതാക്കളെക്കുറിച്ച് പരാമര്‍ശിക്കു ന്നുണ്ടെങ്കിലും ഇവരുടെ അനാഫൊറകള്‍ എങ്ങനെ വ്യത്യസ്തപ്പെടുന്നുവെന്നോ സാധാരണക്കാരനെ എങ്ങനെ സ്വാധീനിക്കുന്നുവെന്നോ വ്യക്തമാവുന്നില്ല. അനാഫൊറാകള്‍ രചിച്ചത് ആരുമാവട്ടെ, ക്രിസ്തു വചനങ്ങളാണ് വിശ്വാസികളെ സ്വാധീനിക്കുന്നത്. എവിടെയെങ്കിലും വിവാദങ്ങള്‍ സൃഷ്ടിച്ചു വിഭാഗീയത സൃഷ്ടിക്കണമെന്ന് താല്പര്യമുള്ള പണ്ഡിതന്മാരാണ് അനാഫൊറകളെ ഉയര
ഡോ. ഇഗ്നേഷ്യസ് പയ്യപ്പിള്ളിയുടെ 'ചരിത്ര ജാലക'ത്തില്‍ വിവരിക്കുന്നതനുസരിച്ച് സാമ്പത്തിക ശേഷി കുറവായിരുന്ന ദേവാലയങ്ങളിലെ ഒരു പ്രധാന വരുമാനമാര്‍ഗ്ഗമായിരുന്നു കെട്ടു തെങ്ങ്, പിടിനെല്ല്, പിടിയരി, പള്ളിയിലെ സ്തോത്രക്കാഴ്ച, നടവരവ്, ഭണ്ഡാര വരവ്, പസാരം, കുഴിക്കാണം എന്നിവ. വിശ്വാസിസമൂഹം ചോര നീരാക്കി അദ്ധാനിച്ചതിന്റെ ഓഹരിയും ദശാംശവും സംഭാവനകളും, അവകാശികള്‍ ഇല്ലാത്തതിനാല്‍ പാവങ്ങള്‍ക്കു നല്കുമെന്നു വിശ്വസിച്ചു വ്യക്തികളും കുടുംബങ്ങളും കൈമാറിയ വസ്തുവകകളും കൂടാതെ ഇന്നത്തെ പുത്തന്‍ വരുമാന സ്രോതസ്സുകളും വന്നു ചേര്‍ന്നപ്പോള്‍ സഭക
നമ്മുടെ പള്ളി പ്രസംഗങ്ങളില്‍ സുവിശേഷ ഭാഗത്തിന്റെ എക്സിജറ്റിക്കല് സ്റ്റഡിസും അതിന്റെ വിശദീകരണവും മാത്രം ആകാതെ കാലഘട്ടത്തിന്റെയും തിരുസഭയുടെയും ആവശ്യങ്ങള്‍ കണ്ടുകൊണ്ടു കാലിക വിഷയങ്ങളെ അവതരിപ്പിക്കാന്‍ വൈദികര്‍ ശ്രദ്ധിക്കണം. സാമൂഹികവിഷയങ്ങളേയും, സാമ്പത്തിക ഉച്ഛ നീചത്വങ്ങളേയും പ്രസംഗത്തില്‍ ഉള്‍പ്പെടുത്തണം. കര്‍ഷകരോടുള്ള ആഭിമുഖ്യവും കര്‍ഷകര്‍ക്കുവേണ്ടിയുള്ള ശബ്ദവും പ്രസംഗങ്ങളിലുണ്ടാകണം. വിവാഹ പ്രായം 22-24 ആണെന്നും അത്യാവശ്യം പഠനം കഴിഞ്ഞാല്‍ വിവാഹ ജീവിതത്തിലേയ്ക്ക് പ്രവേശിക്കണമെന്ന പ്രമേയം പ്രസംഗങ്ങളിലൂടെ അറിയിക്ക
'രാജാവ് നഗ്നനാണ്' എന്നു വിളിച്ചു പറഞ്ഞ ബാലനെ നമ്മള് വീണ്ടും കണ്ടുമുട്ടി; സത്യദീപം ലക്കം 24 ന്റെ മുഖ പ്രസംഗത്തിലൂടെ വെളിവുകെട്ട വെളിപാടിനെക്കുറിച്ച് അതിശക്തമായ ഭാഷയില്‍ പ്രതികരിച്ച സത്യദീപത്തിന് അഭിനന്ദനങ്ങള്‍. 28 വര്‍ഷങ്ങള്‍ക്കപ്പുറം സി. അഭയ കൊല്ലപ്പെട്ടത് തെളിയിക്കപ്പെടാതെ ആര്‍ക്കോവേണ്ടി സംരക്ഷിക്കപ്പെട്ടിരുന്ന പ്രതികളെ കോടതി ശിക്ഷിച്ചു. മാറിയ കാലത്തെ ചിന്തകള്‍ ശിക്ഷിക്കപ്പെട്ട പ്രതികളുടെ സമൂഹത്തെയും, സംശയത്തിന്റെ നിഴലിലാക്കി. അന്നത്തെ രൂപതാ നേതൃത്വം ആരെയോ സംരക്ഷിക്കാന്‍ എടുത്ത തീരുമാനം മൂലം ഒന്നിലധികം തലമുറകള്‍ക്ക