ദേവസ്സിക്കുട്ടി മുളവരിയ്ക്കല്‍, മറ്റൂര്‍
ജനുവരി 23-ലെ സത്യദീപത്തില്‍ ക്രൈസ്തവൈക്യ ശ്രമങ്ങള്‍ പ്രായോഗികമാകണം എന്ന ആത്മാര്‍ത്ഥമായ ആഗ്രഹത്തോടെ എഡി്റ്റോറിയലില് പങ്കുവച്ച ചിന്തകള്‍ എല്ലാ സഭകളും എല്ലാ വിശ്വാസികളും ഗൗരവപൂര്‍വം വിചിന്തനം നടത്തുകയും വിട്ടു വീഴ്ചകള്‍ക്കും തിരുത്തലുകള്‍ക്കും വിനയത്തോടും വിവേകത്തോടും സ്നേഹത്തോടുംകൂടെ വിധേയരാവുകയും വേണം. എല്ലാ ഭിന്നിപ്പുകളുടെയും മൂലകാരണം ചെന്നുനില്ക്കുന്നത് അധികാരത്തിലും അഹങ്കാരത്തിലും സമ്പത്തിലുമാണെന്നതു പകല്‍ പോലെ വ്യക്തമാണ്. ആദിമസഭയുടെ കൂട്ടായ്മയുടെ മഹനീയ മജോണ്‍ മാത്യു കാട്ടുകല്ലില്‍, തിരുവനന്തപുരം
മലയാള സിനിമയില്‍, ഏറ്റവും കൂടുതല്‍ പരിഹാസ കഥാപാത്രങ്ങളാകുന്നത്, കത്തോലിക്കാസഭയിലെ പുരോഹിതരും അതുപോലെ പൊലീസുകാരുമാണ്. കാരണമെന്താണെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ശുദ്ധ സുന്ദരമായ അസൂയ!പട്ടം കിട്ടിയിറങ്ങുന്ന നാള് മുതല്‍ ഒരു പുരോഹിതനും പാസ്സിംഗ് ഔട്ട് കഴിഞ്ഞു പുറത്തിറങ്ങു ന്ന നാള് മുതല്‍ ഒരു പൊലീസുകാരനും തങ്ങളുടെ കൃത്യനിര്‍വഹണത്തില്‍ നിതാന്ത ജാഗ്രത പുലര്‍ത്തുന്നവരാണ്. മാത്രമല്ല തങ്ങളുടെ ശുശ്രൂഷാപരിധിയിലുള്ള ജനസമൂഹത്തെ ഇത്രമാത്രം ആഴത്തില്‍ മനസ്സിലാക്കുന്നഎത്സി തോമസ്, പെരുമാനൂര്‍, കൊച്ചി
സത്യദീപം ലക്കം 23-ല്‍ പ്രസിദ്ധീകരിച്ച "നവദാവീദുമാര്‍ക്കാവശ്യമുണ്ട് നാഥാന്മാരെ" എന്ന പ്രൗഢലേഖനം ഉള്ളടക്കംകൊണ്ടും കാലികപ്രസക്തികൊണ്ടും അങ്ങേയറ്റം അഭിനന്ദനമര്‍ഹിക്കുന്നു. കേരളത്തിലെ കത്തോലിക്കാസഭയില്‍ നടമാടുന്ന തിന്മകള് ഇപ്പോള്‍ മുന്‍കൂട്ടി കണ്ടിട്ടുതന്നെയാണോ ക്രാന്തദര്‍ശിയായ പരി. പിതാവ് ഈ സന്ദേശം എഴുതിയതെന്നു സന്ദേഹിച്ചുപോകും! ജുഗുപ്സാവഹമായ കാര്യങ്ങള്‍ ചെയ്തിട്ട് ഒന്നും സംഭവിച്ചിട്ടില്ലാത്തതുപോലെ സ്വന്തം ശുശ്രൂഷകള്‍ തുടര്‍ന്നു നിര്‍വഹിക്കുന്ന, ദൈവത്തെയോ അവിടുത്തെ വിധിയകെ.എം. ദേവ്, കരുമാലൂര്‍
'തിരുവിവാഹിതരുടെ അജപാലനധര്‍മം' എന്ന ഡോ. അഗസ്റ്റിന് കല്ലേലിയുടെ ചില പുത്തന്‍ കാഴ്ചപ്പാടുകള്‍ വായിച്ചു (ലക്കം 23). ഒരു കുടുംബമെന്ന ഗാര്‍ഹിക സഭയ്ക്ക് രൂപം നല്കി മക്കളെ ദൈവോന്മുഖരാക്കി വളര്‍ത്തി, ഗാര്‍ഹസ്ഥ്യസന്ന്യസ്ത അന്തസ്സുകളിലേക്ക് ഉയര്‍ത്താന്‍ നിയോഗിക്കപ്പെട്ട അല്മായര്ക്ക് ഒരു 'തിരു' പ്പട്ടം കൂടി ചാര്‍ത്തി പുതിയ ധര്‍മ്മങ്ങളിലേക്കു പ്രേരിപ്പിക്കുന്നതായി മനസ്സിലാക്കുന്നു.കൗദാശികമായി ഒരു കുടുംബത്തിന്റെ ഭാരിച്ച ഉത്തരവാദിത്വങ്ങളേറ്റ വിവാഹിതരെ, 'തിരുവിവാഹിതരെ'ന്നും 'സഹഇടയരെ'ന്നുമുള്ള ആലപി.ആര്. ജോസ്, ചൊവ്വൂര്‍
'നന്മ നിറഞ്ഞമറിയമേ' എന്ന ജപത്തില്‍ 'പാപികളായ ഞങ്ങള്‍ക്കുവേണ്ടി ഇപ്പോഴും...' എന്നതിനു പകരം 'പാപികളായ ഞങ്ങള്‍ക്കായ് ഇപ്പോഴും...' എന്നാക്കുന്നതല്ലേ മലയാള ഭാഷാപ്രയോഗത്തില്‍ നല്ലത്? അതുകൊണ്ട് അര്‍ത്ഥവ്യത്യാസം വരുന്നുമില്ല. ഇപ്പോഴുള്ള 'നന്മ നിറഞ്ഞ മറിയമേ' എന്ന പ്രാര്‍ത്ഥനയില്‍ 'വേണ്ടി'ക്കാണു കൂടുതല്‍ ഊന്നല്‍ നല്‍കുന്നത്. അതുപോലെ ജപമാല ലുത്തിനിയായില്‍ 'ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ' എന്നതിനു പകരം 'ഞങ്ങള്‍ക്കായ് അപേക്ഷിക്കണമേ' എന്നാക്കുന്നതല്ലേ ഭംഗി? അമ്പതു വര്‍ഷങ്ങള്‍ക്കു മുമ്പുള്ള പരിഭാഷയില്‍ ക