കെ.എം. ദേവ്, കരുമാല്ലൂര്‍
"കുഞ്ഞുങ്ങള്‍ക്കപ്പുറം കുലം തീര്‍ക്കുന്ന ദമ്പതികള്‍" എന്ന ഡോ. അഗസ്റ്റിന് കല്ലേലിയുടെ ലേഖനം വായിച്ചു (ലക്കം 50). ദൈവോന്മുഖരാക്കി മക്കളെ വളര്‍ത്തുക എന്ന ഉദാത്തമായ കടമയാണു വിവാഹത്തിലൂടെ ദമ്പതികള്‍ക്കു നിര്‍വഹിക്കാനുള്ളത്. അതോടൊപ്പം അവരുടെ സര്വതോന്മുഖമായ അഭിവൃദ്ധിക്കും സഭാഗാത്രസൃഷ്ടിയെന്ന വലിയ ഉത്തരവാദിത്വവും ദമ്പതകിള്ക്കു നല്കിയിരിക്കുന്നു. ഉത്തമരായ മക്കള്‍ മാതാപിതാക്കള്‍ക്ക് അഭിമാനവും അവരുടെ പദവിക്കുചിതം ചേരുന്നവരുമാണ്; ജീവിതസായാഹ്നത്തിലെ പ്രതീക്ഷയും.ഹതഭാഗ്യരെന്നു തന്നെ പറയാവജോര്ജ് ഫ്രാന്‍സിസ് പൂവേലി, പാലാ
നാടന്‍ശൈലിയില്‍ ഡോ. സുമ എഴുതിയ "വന്ധ്യതയുടെ കാണാപ്പുറങ്ങള്‍" (ലക്കം 50) വിജ്ഞാനദായകമാണ്. കത്തോലിക്കാ ധാര്‍മ്മികതയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ ഐവിഎഫിലെ അധാര്‍മ്മികചിന്തയും അതില്‍ അടങ്ങിയിരിക്കുന്ന അപകടവും അനുവാചകര്‍ക്കു കൃത്യമായും പറഞ്ഞുകൊടുക്കുന്നു.ദൈവത്തിന്റെ ദാനമായ കുഞ്ഞുങ്ങള്‍ ഒരിക്കലും ദമ്പതികളുടെ അവകാശമല്ല. ഒരു കുഞ്ഞ് എപ്പോള്‍, എവിടെ, എന്നു ജനിക്കണം എന്നു തീരുമാനിക്കുന്നതു ദൈവമാണ്. ആധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ സ്വന്തം ഇച്ഛയുടെ പൂര്‍ത്തീകരണത്തിനായി ദൈവതചെന്നിത്തല ഗോപിനാഥ്
ഹൈന്ദവതയില്‍ ജനിച്ചുവളര്‍ന്ന എനിക്കു കാലം നല്കിയ ഭാഗ്യവശാല്‍ രണ്ടു പതിറ്റാണ്ടുകള്‍ക്കുമുമ്പു വി. ബൈബിള്‍ സമ്മാനമായി ലഭിക്കുമ്പോള്‍ അത്ഭുതമായിരുന്നു. പഴയ നിയമവും പുതിയ നിയമവും ഒരേ ഗ്രന്ഥമാക്കിയുള്ള ക്രിസ്തുവിശാലതയുടെ മഹത്ത്വമായി ഞാനതു വിനീതനായി സ്വീകരിച്ചു. ഔദ്യോഗിക ജീവിതത്തിലെ സായംസന്ധ്യകളിലും പാതിരാവുകളിലും ഒഴിവുസമയത്തും പിരിമുറുക്കങ്ങള്‍ ഒഴിവാക്കി മനസ്സിനു സമാശ്വാസം ലഭിക്കാന്‍ വായന തുടര്‍ന്നു. എന്തെല്ലാം വെളിപ്പെടുത്തലുകള്‍ തന്ന് പ്ര്യാശകള് നിലനിര്‍ത്തുന്ന വചനങ്ങളാണ് ഉള്ക്കതോമസ് പി.വി. തൃശൂര്‍
ജൂലൈ 31-ലെ സത്യദീപത്തിലെ പ്ലാംപ്ലാനി മെത്രാന്റെ ലേഖനത്തിനെതിരെ 14.8.2019-ലെ ലക്കത്തില്‍ മൂന്നു പേരുടെ കത്തുകള്‍ കണ്ടു. ലേഖനത്തില്‍, രാജ്കുമാര് എന്ന സ്വകാര്യ പണമിടപാടുകാരന്റെ കസ്റ്റഡി മരണത്തെപ്പറ്റി മാത്രം എഴുതിയതു ശരിയായില്ലെന്നും ഉത്പത്തി പുസ്തകത്തിലെ ആബേല്‍ മുതല്‍ ഇന്നേവരെ പീഡനമേല്‍ക്കേണ്ടി വന്ന അനേകരെപ്പറ്റി പരാമര്‍ശിക്കാതിരുന്നതു മഹാ അപരാധവും ഇരട്ടത്താപ്പുമാണെന്നുമാണു മെത്രാനെതിരായ കുറ്റച്ചാര്‍ത്ത്. ഭാഗ്യത്തിന്, പ്രശസ്ത സിനിമാ സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണനോട് ഒരു ബിജെപി നേതാവ് ഈയിടെദേവസ്സിക്കുട്ടി മുളവരിയ്ക്കല്‍, മറ്റൂര്‍
സഭയിലും രൂപതയിലും ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത അപകടങ്ങളാണ് കുറച്ചു നാളുകളായി എറണാകുളം-അതിരൂപതയില്‍ നിന്നും മറനീക്കി പൊതുസമൂഹത്തിലേക്കും മാധ്യമങ്ങളിലേക്കും പ്രവഹിക്കുന്നതെന്ന് അരിയാഹാരം കഴിക്കുന്ന ആര്‍ക്കും വലിയ ഗവേഷണമൊന്നും കൂടാതെ ബോദ്ധ്യപ്പെട്ടിട്ടുള്ളതാണ്. കെസിബിസിയും സിബിസിഐയും വത്തിക്കാന്‍ നുണ്‍ഷ്യോയും റോമും അവസരത്തിനൊത്തുയര്‍ന്നു ജാഗ്രതയോടെ ഉണര്‍ന്നു പ്രശ്നങ്ങളില്‍ ഇടപെട്ടിരുന്നുവെങ്കില്‍ കാര്യങ്ങള്‍ ഇത്രത്തോളം വഷളാവുകയില്ലായിരുന്നു. മുന്‍കാല ത