ജയിംസ് ഐസക്, കുടമാളൂര്‍
പരിശുദ്ധാത്മാവിന്റെ കണ്ണീര് എന്നു തീരും എന്നു സിസ്റ്റര്‍ റോസ് തോമസ് ചോദിക്കുന്നു. സമര്‍പ്പിതര്‍ ഉള്‍പ്പെടെ നിരവധി പേര് സഭയുടെ ദുഃസ്ഥിതി ഓര്‍ത്തു കരയുന്നുണ്ട്. എന്നാല്‍ വി. ഗ്രന്ഥവും സഭയുടെ ചരിത്രവും ശ്രദ്ധാപൂര്‍വം പഠിക്കുന്നവര്‍ക്ക് അത്ഭുതം തോന്നുകയില്ല. ദൈവകല്പന മറന്നു ജീവിക്കുന്ന സമൂഹങ്ങള്‍ ദൈവകോപത്തിനിരയാകുന്നു എന്ന യാഥാര്‍ത്ഥ്യമാണ് ഇപ്പോഴത്തെ സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്.നാലാം നൂറ്റാണ്ടില്‍ ഭൗതികശക്തികള്‍ സഭയില്‍ നുഴഞ്ഞുകയറി. മദ്ധ്യനൂറ്റാണ്ടുകളില്‍ മാര്‍പാപ്പമാരും കര്ഫാ. ലൂക്ക് പൂത്തൃക്കയില്‍, മടമ്പം, കണ്ണൂര്‍
കേരളസഭ, പ്രത്യേകിച്ചു സീറോ-മലബാര്‍സഭ ചില പ്രതിസന്ധികളിലൂടെയാണു കടന്നുപോകുന്നത്. ആളും അര്‍ത്ഥവും കൊണ്ടു സമ്പന്നമായ സഭ കൂടുതല്‍ ജ്വലിച്ചുനില്ക്കേണ്ടിടത്തു തളര്‍ന്നുപോകുകയാണ്. ഈ പ്രശ്നങ്ങളുടെയെല്ലാം തുടക്കം സഭാനേതൃത്വത്തിലുണ്ടായ അനൈക്യം തന്നെയാണ്. വി. കുര്‍ബാനയും വി. കുരിശും ഐക്യത്തിന്റെ പ്രതീകമാണ്. ഇവ രണ്ടും ഇന്ന് അനൈക്യത്തിനു കാരണങ്ങളായി നില്‍ക്കുകയാണ്. വൈദികസമരമോ മണ്ണുകേസോ അല്ല വലുത്. അതിനുമുമ്പു വി. കുര്‍ബാനയും വി. കുരിശുംവഴി ഉണ്ടായ വിവാദങ്ങളെയാണു തിരുത്തേണ്ടത്. വജയിംസ് പി. ദേവസ്യ
2019 ജൂലൈ 31-ലെ സത്യദീപത്തിലെ കാലവും കണ്ണാടിയും എന്ന പംക്തിയില്‍ മാര്‍ ജോസഫ് പാംപ്ലാനി എഴുതിയ 'കാക്കിയില്‍ ചോര തെറിച്ചപ്പോള്‍' എന്ന ലേഖനം വായിച്ചു. സംസ്ഥാനത്തെ ക്രമസമാധാന (Law and order) ചുമതല വഹിക്കുന്ന പൊലീസ് ഫോഴ്സിലെ ചില ഗൗരവമേറിയ ആരോപണങ്ങള്‍ തുറന്നെഴുതി പ്രസിദ്ധീകരിച്ച ലേഖനത്തില്‍, പിതാവ് പറഞ്ഞു വച്ച കാര്യങ്ങള്‍ കാലിക പ്രാധാന്യമുള്ള വാര്‍ത്തകളുടെ ഉള്ളടക്കം മാത്രമാണ്.സംസ്ഥാന സര്‍ക്കാരിന്റെ ശമ്പളം വാങ്ങി ജോലി ചെയ്യുന്ന പൊലീസ് സേനയെക്കുറിച്ച് പത്രവാര്‍ത്തകളില്‍ കൂടി മാത്രം അറിഞ്ഞിരിക്കുന്ന കുറവുകള്ഗീതു സ്കറിയ, കൈപ്ര
മാതാപിതാക്കള്‍ക്ക് ആത്മവിശ്വാസം പകരുന്ന ഒരു ലേഖനമാണ് വിപിന്‍ വി റോള്‍ഡന്റ് എഴുതിയ 'പകര്‍ന്നു കൊടുക്കാം ആത്മവിശ്വാസം ബന്ധങ്ങളില്‍.' ലേഖനത്തിലെ തുടക്കത്തില്‍ തന്നെ രണ്ടു വ്യത്യസ്ത കാഴ്ചപ്പാടുകളെയാണ് രണ്ടു ത്രാസിലൂടെ അദ്ദേഹം തുറന്നുകാട്ടിയത്. ആണ്‍കുട്ടികള്‍ക്ക് നല്കുന്ന സ്വാതന്ത്ര്യത്തിന്റെ പോഷണം പെണ്‍കുട്ടികളിലും പ്രസരിപ്പിക്കാന്‍ മാതാപിതാക്കള്‍ മടിക്കുന്നതിന് കാരണം വളരെ വ്യക്തമായി അദ്ദേഹം തുറന്നടിച്ചു. ചില ബന്ധങ്ങള്‍ നമ്മുടെ ആത്മവിശ്വാസം കൂട്ടും. മറ്റു ചില ബന്ധങ്ങള്‍ ഉള്ളതുകൂടെ കളകെ.എം. ദേവ്, കരുമാല്ലൂര്‍
'വന്ധ്യതാചികിത്സയുടെ കാണാപ്പുറങ്ങള്‍' ഡോ. സുമ ജില്‍സണ്‍ എഴുതിയ ലേഖനം വായിച്ചു (ലക്കം 50). നവവിവാഹിതര് (ലേഖിക ഉദ്ദേശിച്ചതുപോലെ 'അറേഞ്ച്ഡ്'തന്നെയാകട്ടെ) പ്രത്യേകിച്ചു വധു, കാംക്ഷിക്കുന്നത് ഒരു കുഞ്ഞ് ഉടനെ ഉണ്ടാകുക എന്നതാണ്. അതു വൈകിയാലുള്ള വ്യഥകള്‍ ലേഖിക ഭഗ്യംന്തരേണ ലേഖനത്തില്‍ വിവരിച്ചിട്ടുമുണ്ട്. തികച്ചും മാനുഷികമാണത്. ശരീര-ശാസ്ത്രപരമായി അവര്‍ക്കു ന്യൂനതകള്‍ ഒന്നുമില്ലാതിരിക്കേ, വൈകുന്തോറും ആകുലത കൂടും. മെഡിക്കല്‍ സയന്‍സിന്റെ സഹായമാകും അവര്‍ ആദ്യം നേടുക. ഒരു ഡോക്ടര്‍ എന്ന നിലയില്‍ ലേഖിക