നമ്മുടെ പള്ളി പ്രസംഗങ്ങളില്‍ സുവിശേഷ ഭാഗത്തിന്റെ എക്സിജറ്റിക്കല് സ്റ്റഡിസും അതിന്റെ വിശദീകരണവും മാത്രം ആകാതെ കാലഘട്ടത്തിന്റെയും തിരുസഭയുടെയും ആവശ്യങ്ങള്‍ കണ്ടുകൊണ്ടു കാലിക വിഷയങ്ങളെ അവതരിപ്പിക്കാന്‍ വൈദികര്‍ ശ്രദ്ധിക്കണം. സാമൂഹികവിഷയങ്ങളേയും, സാമ്പത്തിക ഉച്ഛ നീചത്വങ്ങളേയും പ്രസംഗത്തില്‍ ഉള്‍പ്പെടുത്തണം. കര്‍ഷകരോടുള്ള ആഭിമുഖ്യവും കര്‍ഷകര്‍ക്കുവേണ്ടിയുള്ള ശബ്ദവും പ്രസംഗങ്ങളിലുണ്ടാകണം. വിവാഹ പ്രായം 22-24 ആണെന്നും അത്യാവശ്യം പഠനം കഴിഞ്ഞാല്‍ വിവാഹ ജീവിതത്തിലേയ്ക്ക് പ്രവേശിക്കണമെന്ന പ്രമേയം പ്രസംഗങ്ങളിലൂടെ അറിയിക്ക
'രാജാവ് നഗ്നനാണ്' എന്നു വിളിച്ചു പറഞ്ഞ ബാലനെ നമ്മള് വീണ്ടും കണ്ടുമുട്ടി; സത്യദീപം ലക്കം 24 ന്റെ മുഖ പ്രസംഗത്തിലൂടെ വെളിവുകെട്ട വെളിപാടിനെക്കുറിച്ച് അതിശക്തമായ ഭാഷയില്‍ പ്രതികരിച്ച സത്യദീപത്തിന് അഭിനന്ദനങ്ങള്‍. 28 വര്‍ഷങ്ങള്‍ക്കപ്പുറം സി. അഭയ കൊല്ലപ്പെട്ടത് തെളിയിക്കപ്പെടാതെ ആര്‍ക്കോവേണ്ടി സംരക്ഷിക്കപ്പെട്ടിരുന്ന പ്രതികളെ കോടതി ശിക്ഷിച്ചു. മാറിയ കാലത്തെ ചിന്തകള്‍ ശിക്ഷിക്കപ്പെട്ട പ്രതികളുടെ സമൂഹത്തെയും, സംശയത്തിന്റെ നിഴലിലാക്കി. അന്നത്തെ രൂപതാ നേതൃത്വം ആരെയോ സംരക്ഷിക്കാന്‍ എടുത്ത തീരുമാനം മൂലം ഒന്നിലധികം തലമുറകള്‍ക്ക
സത്യദീപം 2021 ജനുവരി 6 ലക്കം കൊവിഡ് 19 നെ ഓര്‍മ്മിപ്പിച്ചുകൊണ്ട് സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ള സ്ത്രീ വിഭാഗത്തെ അണിനിരത്തി തയ്യാറാക്കിയ ലേഖനം വളരെ സന്ദര്‍ഭോചിതവും ഹൃദ്യവുമായിരുന്നു. സത്യദീപത്തിന് അഭിനന്ദനങ്ങള്‍. ''ഇതും കടന്നുപോകുമെന്ന്'' ധൈര്യത്തോടെ ഏറ്റുപറഞ്ഞ ഒത്തിരിയേറെ വ്യക്തിത്വങ്ങളെ നാം ഈ കാലയളവില്‍ കാണാനിടയായി. കേരളം ഒറ്റക്കെട്ടായി കോവിഡിനെതിരായ പോരാട്ടം നടത്തിക്കൊണ്ട് ഈ മഹാമാരിയെ ശക്തമായി പ്രതിരോധിക്കുന്നതില്‍ ഏറെക്കുറെ വിജയിച്ചതില്‍ നമുക്ക് അഭിമാനിക്കാം. മനുഷ്യരുടെ വേദനകള്‍ കണ്ടറിഞ്ഞ് പ്രവര്ത്തിച്ചവര
നമുക്ക് സന്തോഷത്തോടെ വിശുദ്ധ കുര്‍ബാനയിലേക്ക് മടങ്ങാം എന്ന കര്‍ദി. റോബര്‍ട്ട് സാറാ ഒപ്പിട്ട കത്തിന്റെ അടിസ്ഥാനത്തില്‍ ഫാ. അറങ്ങാശ്ശേരി ലോനപ്പന് MST യുടെ ലേഖനം സത്യദീപത്തില്‍ (13.01.2021) വായിച്ചു. കോവിഡ് കാലത്തെ കുര്ബാനകളെപ്പറ്റി ചിലതു പറയണം എന്ന് കരുതിയത് പറയാന്‍ ഇതൊരവസരമാക്കുകയാണ്. ജോലിയില്‍ നിന്നും വിരമിച്ചതിന് ശേഷം ഏതു സാഹചര്യത്തിലും സ്ഥിരമായി കുര്‍ബാനയില്‍ പങ്കെടുത്തിരുന്ന ഒരു വ്യക്തിയാണ് ഞാനും. അതില്‍ വലിയ സന്തോഷവും അനുഭവിച്ചിരുന്നു. എന്നാല്‍ മാര്‍ച്ച് 2020 മുതല്‍ അല്പം വേദനയോടുകൂടി തന്നെയാണെങ്കിലും കൊറോണ വൈറസ് അതിനു ഭംഗം
പ്രിയ എഡിറ്റര്‍,സത്യദീപം മുഖപ്രസംഗം വായിച്ചു. ഐക്യജനാധിപത്യ മുന്നണിയുടെ പ്രകടനത്തെക്കുറിച്ച് താങ്കള്‍ ഉന്നയിച്ച വിമര്‍ശനങ്ങളെ തുറന്ന മനസോടെ കാണുന്നു. പക്ഷേ ചില വിയോജിപ്പുകള്‍ അറിയിക്കട്ടെ. 'എല്‍ഡിഎഫ് മികച്ച വിജയം നേടുകയും യുഡിഎഫ് ദയനീയമായി തകരുകയും ചെയ്തത്,' എന്ന പ്രയോഗത്തില്‍ തന്നെ വസ്തുതാപരമായ പിശ കുണ്ട്. യുഡിഎഫ് ദയനീയമായി തകര്‍ന്നു എന്നത് മാധ്യമസൃഷ്ടി മാത്രമാണ്. സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷന്റെ കണക്കുകള്‍ തന്നെ ഇത് വ്യക്തമാക്കുന്നു. ആകെ വോട്ട് ശതമാനം യുഡിഎഫിന് 37.91 ആണെങ്കില്‍ യുഡിഎഫിന് 38.86 ആണ്. കോര്‍പ്പറേഷനുകളിലും ജില്ലാ പഞ്ചായത്തു കളിലു