സിസ്റ്റര്‍ അഭയക്കേസില്‍ പ്രതിപ്പട്ടികയില്‍ ചേര്‍ക്കപ്പെട്ടിരുന്ന ഫാ. തോമസ് കോട്ടൂരും സി. സെഫിയും കുറ്റക്കാരെന്നു കോടതി കണ്ടെത്തിയിരിക്കുന്നു. കുറ്റക്കാര്‍ക്കുള്ള ജീവപര്യന്തം തടവുശിക്ഷ, ഇതിനകം വിധിച്ചു കഴിഞ്ഞു. ഏതാണ്ടു മൂന്നു പതിറ്റാണ്ടു മുമ്പുള്ള ഒരു സാമൂഹ്യ പശ്ചാത്തലത്തില്‍, കൃത്യമായി പറഞ്ഞാല്‍ 1992-ല്‍ ഒരിക്കലും ഒരു കന്യാസ്ത്രീ ആത്മഹത്യ ചെയ്യില്ല എന്നതായിരുന്നു പൊതുബോധ്യം. ഒപ്പം, ഒരു വൈദികനും കന്യാസ്ത്രീയും ചേര്‍ന്ന് മറ്റൊരു കന്യാസ്ത്രീയെ കൊല്ലില്ലയെന്നതും അന്നത്തെ സാമാന്യയുക്തിയായിരുന്നു. ആ യുക്തിക്കൊക്കെ അപ്പുറത്
ഈ ഇടയ്ക്കു ടിവിയിലും വാട്സാപ്പിലും ചില മാധ്യമങ്ങളിലും സിനിമയിലും വൈദികരെയും കന്യാ സ്ത്രീകളെയും അടച്ച് ആക്ഷേപിക്കുന്നതായി കാണുന്നുണ്ട്. മറ്റുള്ളവരില്‍ നിന്നു വ്യത്യസ്തമായ രീതിയില്‍ സ്നേഹവും എളിമയും വിനയവുമുള്ളവരാണ് പ്രേഷിതര്‍. ഹിന്ദുവായാലും മുസ്ലിം ആയാലും ക്രിസ്ത്യാനി ആയാലും അവരോട് ഇടപഴകിയിട്ടുണ്ടെങ്കില്‍ ഇതു മനസ്സിലായിട്ടു ണ്ടാകും. ഇന്നു ഇടവകയിലും രൂപതയിലും ലോക ത്തിലെമ്പാടും അവര്‍ ചെയ്യുന്ന പ്രേഷിതവേലകള്‍ മനസ്സിലാക്കിയിട്ടുള്ളവര്‍ അവരെ അഭിനന്ദിക്കുകയും അനുമോദിക്കുകയും അവര്‍ക്ക് നന്ദി പറയുകയും ചെയ്യുന്നു. അത്ത
മാനുഷികമൂല്യങ്ങള്‍ക്ക് ഇന്നത്തേതുപോലെ വിലയിടിഞ്ഞ ഒരു കാലഘട്ടം മുമ്പെങ്ങുമുണ്ടായിട്ടില്ല. സത്യം, നീതി, ന്യായം, ദയ, അനുകമ്പ, കരുണ, പരസ്നേഹം തുടങ്ങിയ നന്മകളും പുണ്യങ്ങളും നാള്‍ക്കുനാള്‍ സമൂഹത്തില്‍ ക്ഷയിച്ചുവരുന്നു. മാത്രമല്ല അസത്യം, അനീതി, അന്യായം, ക്രൂരത, വെറുപ്പ്, പരദ്രോഹം, ചതി, കൊല, കൊള്ള ആദിയായ തിന്മകളും ദോഷങ്ങളും അടിക്കടി പെരുകി വരികയും ചെയ്യുന്നു. വര്‍ത്തമാനപത്രങ്ങളുടെ പേജുകളും ആധുനികവാര്ത്താമാധ്യമങ്ങളുടെ ഉള്ളടക്കങ്ങളും നാട്ടില്‍ നടമാടുന്ന കൊള്ളരുതായ്മകളുടെ വിവരണങ്ങള്‍കൊണ്ട് നിറയുകയാണ്. ആര്ത്തികളില് പ്രധാനം ധനാ
ഒക്ടോബര്‍ 14 ലെ സത്യദീപം എഡിറ്റോറിയലിനോടു നൂറുശതമാനവും യോജിക്കുന്നു. മോദി ഭരണത്തിലെ ഇന്ത്യയുടെ രാഷ്ട്രീയ സാമൂഹ്യ അവസ്ഥ ചുരുങ്ങിയ വാക്കുകളില്‍ വ്യക്തമായി ചിത്രീകരിച്ചിരിക്കുന്നു. അതോടൊപ്പം സഭാ നേതൃത്വത്തിന് ഒരു മുന്നറിയിപ്പും. ''നിലവിളിക്കുന്നവരോടൊപ്പം നിലയുറപ്പിക്കുമ്പോഴാണ് സഭ സത്യമായും ക്രിസ്തുവിന്റേതാകുന്നത്. താത്ക്കാലിക നേട്ടങ്ങളുടെ അപ്പക്കുട്ടകളെ അവഗണിച്ചും നട്ടെല്ലു തകര്‍ന്നവര്‍ക്കൊപ്പം നടുവളയ്ക്കാതെ നിലപാടുയര്‍ത്താന്‍ നസ്രായന്റെ നാവ് സഭയുടേതാകണം'' - ശക്തമായ പ്രതികരണത്തിന് അഭിനന്ദനങ്ങള്‍. സഭാ നേതൃത്വത്തിന്റ
'ഞങ്ങള്‍ 65 കഴിഞ്ഞവരാകയാല്‍ പള്ളിയില്‍ കയറാന്‍ പാടില്ല, കുമ്പസാരവും കുര്ബാനയുമില്ല. എത്രനാളാണ് ഞങ്ങളിതു സഹിക്കുക?'' നിരന്തരം കേട്ടുകൊണ്ടിരിക്കുന്ന വിലാപങ്ങളാണിത്. ഇന്നത്തെ പ്രത്യേക സാഹചര്യത്തില്‍, അതീവ കരുതലും ശ്രദ്ധയും ആവശ്യമായതിനാലാണ് രാഷ്ട്രവും മതമേലദ്ധ്യക്ഷന്മാരും മുന്‍കരുതലുകള്‍ വയ്ക്കുക. ഇതിന്റെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ കൂടി നാം കണക്കിലെടുക്കേണ്ടതുണ്ട്. നമ്മുടെ യുവതലമുറ ആരാധനയില്‍ നിന്നും കൂദാശകളില്‍ നിന്നും, അതില്‍ നിന്നും ഉരുത്തിരിയുന്ന സമഗ്രമായ ആദ്ധ്യാത്മിക ജീവിതശൈലിയില്‍ നിന്നും അകലങ്ങളിലാണ്. പള്ളികള