ജോസഫ്, കിഴക്കമ്പലം
ക്രൈസ്തവ സഭയെ സംബന്ധിച്ചിടത്തോളം വളരെ ദുഃഖകരമായ അവസ്ഥയിലൂടെയാണ് ഓരോ ദിവസവും കടന്നുപോകു ന്നത്. ഇത് ഇത്രയും മോശമാക്കാതെ, ചര്‍ച്ചയാക്കാതെ വളരെ പെട്ടെന്ന് സമൂഹത്തില്‍ നിന്നും അകറ്റി നിര്‍ത്താന്‍ നമുക്ക് സാധിക്കും. അതിനായി അപവാദത്തില്പ്പെട്ടവര് എത്ര ഉന്നത സ്ഥാനങ്ങള്‍ വഹിക്കുന്നവരായാലും അവര്‍ ആ സ്ഥാനത്തു നിന്നും മാറിനിന്ന് സ്വതന്ത്രമായ അന്വേഷണം നേരിടാന്‍ തയ്യാറാകണം. അല്ലാതെ തന്റെ മേലധികാരി പറഞ്ഞാല്‍ മാത്രമേ മാറി നില്ക്കൂ എന്നു വാശി പിടിക്കരുത്. സഭയുടെയും സഭാസമൂഹത്തിന്റെയും വളര്ച്ചയ്ക്പി.ജെ. ജോണി, പുത്തൂര്‍
ഇന്നു ക്രൈസ്തവസഭകളിലാകമാനം പടര്‍ന്നു പിടിച്ചിരിക്കുന്ന ഒന്നാണു സഭകളെ പീഡിപ്പിക്കുക എന്നത്. എന്നാല്‍ ഇന്നോ ഇന്നലെയോ ഉണ്ടായതല്ല സഭകള്‍. നൂറ്റാണ്ടുകള്‍ക്കുമുമ്പുതന്നെ രൂപംകൊണ്ടതാണു ക്രൈസ്തവസഭകള്‍. ഇവിടെ സഭകളുടെ കൂട്ടായ്മയെ, വിശ്വാസത്തെ ഏതെങ്കിലുമൊക്കെ വ്യക്തികള്‍ തമ്മിലുള്ള തര്‍ക്കങ്ങളെ സഭകളിലേക്കു കൊണ്ടുവന്നു സഭകളെ തകര്‍ക്കാമെന്ന വിചാരമുണ്ടെങ്കില്‍ അതു തെറ്റായ ധാരണയാണ്.പഴയനിയമപുസ്തകത്തില്‍ പിതാവായ അബ്രാഹത്തെ പരീക്ഷിക്കാന്‍ ദൈവം തന്നെ തുനിയുന്നുണ്ട്. വര്‍ഷങ്ങള്‍ക്കുശേഷമുണ്ടായ തനഡോ. ഡെയ്സന്‍ പാണേങ്ങാടന്, തൃശൂര്‍
കഴിഞ്ഞ കുറേ ദിവസങ്ങളായി പീഡന കുറ്റം ആരോപിക്കപ്പെട്ട (കുറ്റം തെളിയുന്നതുവരെ കുറ്റാരോപിതന്) ബിഷപ്പിന്റെ പുറകെയാണ് മാധ്യമങ്ങളും വിശിഷ്യ സാമൂഹ്യ മാധ്യമങ്ങളും. കേരള കത്തോലിക്കാ മെത്രാന് സമിതിയുടെ പ്രസിഡന്റ് കൂടിയായ ലത്തീന്‍ സഭയിലെ ബിഷപ് ഡോ. സൂ സൈപാക്യം പറഞ്ഞത്, ഇത്തരുണത്തില്‍ ചിന്തോദ്ദീപകവും സഭയുടെ ഇക്കാര്യത്തിലുള്ള നിലപാടും സര്‍വ്വോപരി ഔന്നത്യത്തിലുള്ളതുമാണ്. 'കുറ്റാരോപിതനും ആരോപിച്ചയാളും (വാദിയും പ്രതിയും) സഭയിലെ ഉന്നതരും സമര്‍പ്പിതരുമാണ്. ഇതിലാരോ ഒരാള്‍ നുണ പറയുന്നുണ്ട്സ്റ്റാന്ലി പാറ്റ്റിക് പിലാത്തറ, കണ്ണൂര്‍
ഡോ. ജോഷി മയ്യാറ്റില്‍ എഴുതിയ ദലിത് കത്തോലിക്കന് സഭാ ഹൃദയത്തി ലുണ്ടോ? എന്ന ലേഖനം ( സത്യദീപം ലക്കം 3) വായിച്ചു. ദലിത് ക്രൈസ്തവരുടെ ദുരവസ്ഥ തുറന്നു കാണിച്ച എഴുത്തുകാരനും ലേഖനം പ്രസിദ്ധീകരിച്ച സത്യദീപത്തിനും എന്റെ അഭിനന്ദനങ്ങള്‍. ദലിത് ക്രൈസ്തവരുടെ ശാക്തീകരണത്തിനു വേണ്ടി സഭാ മേലദ്ധ്യക്ഷന്മാര് പരിശ്രമിക്കുന്നുണ്ടെങ്കിലും അത് താഴേത്തട്ടില്‍ ഇടവകകളില്‍ എത്തുന്നില്ല എന്നത് ഒരു വസ്തുതയാണ്. സഭയിലും സമൂഹത്തിലും നീതി നിക്ഷേധിക്കപ്പെട്ട ഈ ജനം തുല്യ നീതിക്കായ് മുട്ടാത്ത വാതിലുഏ.കെ.ഏ. റഹ്മാന് കൊടുങ്ങല്ലൂര്‍
ജലം, ജലം, ജലം! എന്നെഴുതിയ കാവ്യശകലം കാലികപ്രസക്തിയര്ഹിക്കുന്നതായി തോന്നി. മാത്രമല്ല, പ്രളയബാധിത സമൂഹത്തിനു ചിന്തിക്കാനുള്ള കാവ്യദര്‍ശനമായി. സോണിയ ഡി.സി. ബാംഗ്ലൂരിന് അഭിനന്ദനം. ഒപ്പം അതു പ്രസിദ്ധീകരിച്ച സത്യദീപത്തിനും.