പൗരോഹിത്യത്തെക്കുറിച്ചുള്ള ചിന്തകള്‍

ഫാ. ഫ്രാന്‍സീസ് ആലപ്പാട്ട്, ഏങ്ങണ്ടിയൂര്‍

മേയ് 25-31 സത്യദീപത്തില്‍ പ്രസിദ്ധീകരിച്ച ഫാ. പോള്‍ ആച്ചാണ്ടി സി.എം.ഐ.യുടെ "പൗരോഹിത്യത്തെക്കുറിച്ചുള്ള ചിന്തകള്‍" വളരെ ശ്രദ്ധേയവും കാലികപ്രസക്തിയുള്ളതുമാണ്. പൗരോഹിത്യം തലങ്ങും വിലങ്ങും ആക്രമണത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ഇതില്‍ പ്രതിപാദിച്ചിരിക്കുന്ന സത്യങ്ങള്‍ വെറും വായനയ്ക്കല്ല, ഗൗരവമായ ഒരു ധ്യാനത്തിനുള്ള വിഷയമാണ്. വിശുദ്ധ ഇഗ്നേഷ്യസ് ലെയോളയുടെ "ഡിറ്റാച്ച്ഡ് അറ്റാച്ച്മെന്‍റ്" എന്നത് എക്കാലത്തും പൗരോഹിത്യത്തിന് സഹായകരമായ ഒരു തത്ത്വമാണ്. ബന്ധങ്ങളുടെയും പ്രവര്‍ത്തനങ്ങളുടെയും ലക്ഷ്മണരേഖ പുരോഹിതര്‍ തന്നെ തിരിച്ചറിഞ്ഞില്ലെങ്കില്‍ ഇനിയുള്ള കാലങ്ങളില്‍ ആ ജീവിതാവസ്ഥ കൂടുതല്‍ വേദനാജനകമായ പ്രതികരണങ്ങള്‍ക്ക് വിധേയമാകുമെന്നതില്‍ സംശയമില്ല. ഹൃദയത്തിലേക്ക് തുളച്ചുകയറാന്‍ മൂര്‍ച്ചയുള്ള വാക്കുകളിലൂടെ ആശയം അവതരിപ്പിച്ച ആച്ചാണ്ടി അച്ചനും പ്രസിദ്ധീകരിച്ച സത്യദീപത്തിനും നന്ദി. കാര്യങ്ങള്‍ ഗൗരവമായി എടുക്കുന്നവര്‍ക്ക് സന്തോഷിപ്പിക്കുന്നതിനേക്കാള്‍ ചിന്തിപ്പിക്കുന്ന വാക്കുകളാണ് സഹായകരം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org