പാവങ്ങളുടെ സ്വന്തം പിതാവ്

ലിസി ജോണ്‍സ് അമ്പൂക്കന്‍, കലൂര്‍

ഒക്ടോബര്‍ 4-ാം തീയതിയിലെ സത്യദീപത്തില്‍ "ഇടയന്‍റെ ഓര്‍മയില്‍" എന്ന ഡോ. റോസി തമ്പിയുടെ ലേഖനം വായിച്ചപ്പോഴുണ്ടായ സന്തോഷം എഴുതി അറിയിക്കാന്‍ വാക്കുകള്‍ പോരാ. 'കുണ്ടുകുളം' പിതാവിനെപ്പോലെയുള്ള പിതാക്കന്മാരാണു കത്തോലിക്കാ തിരുസഭയുടെ യഥാര്‍ത്ഥ സമ്പത്ത്. ഒരു ആര്‍ച്ച്ബിഷപ്പിന്‍റെ സൗകര്യങ്ങള്‍ ഒന്നുംതന്നെ ഉപയോഗപ്പെടുത്താതെ സാധാരണക്കാരില്‍ സാധാരണക്കാരനായി ജീവിച്ചു മരിച്ച ശ്രേഷ്ഠപിതാവ്.

പാവങ്ങളോടുള്ള അദ്ദേഹത്തിന്‍റെ മനോഭാവവും പാവങ്ങളെയും നിന്ദിതരെയും പീഡിതരെയും സഹായിക്കാന്‍ അദ്ദേഹം കാണിച്ച ഉത്സുകതയും ഇന്നത്തെ വൈദിക-സന്ന്യസ്ത- അല്മായര്‍ക്കു വലിയ മാതൃകയാണ്. അദ്ദേഹത്തിന്‍റെ കത്തിഡ്രല്‍ ഇടവകയില്‍ (തൃശൂര്‍ ലൂര്‍ദ്ദ് പള്ളി) ജനിച്ചുവളര്‍ന്ന എനിക്ക് ഒരുപാടു പ്രാവശ്യം അദ്ദേഹത്തെ കാണുവാനും സംസാരിക്കാനും അദ്ദേഹത്തിന്‍റെ ഇടിവെട്ട്' പ്രസംഗങ്ങള്‍ കേള്‍ക്കുവാനും ഭാഗ്യം ലഭിച്ചിട്ടുണ്ട്.

ദൈവത്തിന്‍റെയും മനുഷ്യന്‍റെയും മുന്നില്‍ നീതിമാനായ ജോസഫ് കുണ്ടുകുളം പിതാവിനെ തിരുസഭ അള്‍ത്താരയില്‍ വണങ്ങുന്ന ദിവസം വിദൂരത്തല്ല എന്നു പ്രത്യാശിക്കുന്നു. ഈ ലേഖനം പ്രസിദ്ധീകരിച്ച സത്യദീപത്തിനും എഴുതിയ റോസി തമ്പിക്കും അഭിനന്ദനങ്ങള്‍ അറിയിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org