ദൈവത്തിനു ഭവനം പണിയാന്‍

പയസ് ആലൂംമൂട്ടില്‍, ഉദയംപേരൂര്‍

ഏതാനും ആഴ്ചകള്‍ക്കുമുമ്പ് ഞങ്ങളുടെ പള്ളിയില്‍ ഞായറാഴ്ച കുര്‍ബാനയിലെ പ്രസംഗത്തിനുശേഷം എളിമയുള്ള ഒരു യുവമലയാളി വൈദികന്‍ എന്തോ കാര്യം അവതരിപ്പിക്കുന്നതിനുവേണ്ടി വികാരിയച്ചന്‍റെ അനുവാദത്തോടെ ബലിപീഠത്തില്‍ ആഗതനായി. കര്‍ണാടകത്തിലെ ഒരു ഗ്രാമപ്രദേശത്തെ പട്ടിണിപ്പാവങ്ങളുള്ള ഒരു ഇടവകയുടെ വികാരിയച്ചനാണ്. ഇപ്പോള്‍ പള്ളി പണിയാന്‍ ഒരുവിധം ഒരു സ്ഥലം കണ്ടെത്തി. അവിടെയും പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. അതിനാല്‍ ദൈവത്തിനു ഭവനം പണിയാന്‍ യാചകനായി ആ പാവം മിടുക്കന്‍ വൈദികന്‍ അലയുകയാണ്.

കേരളത്തില്‍ ധാരാളം തീര്‍ത്ഥാടന ദേവാലയങ്ങളുണ്ട്. അവിടെയെല്ലാം വിശുദ്ധന്മാരുടെ പ്രത്യക്ഷങ്ങളുണ്ട്. കഷ്ടപ്പെടുന്ന ജനത്തിന്‍റെ അപേക്ഷകള്‍ ആ വിശുദ്ധര്‍ ദൈവസന്നിധിയില്‍ എത്തിച്ച് ഉദ്ദിഷ്ടകാര്യങ്ങള്‍ സാധിപ്പിച്ചു കൊടുക്കുന്നു. അതില്‍ മനസ്സ് നിറഞ്ഞ വിശ്വാസികള്‍ അവരുടെ സന്തോഷത്തിന്‍റെയും നന്ദിയുടെയും ഭാഗമായി നേര്‍ച്ചകാഴ്ചകള്‍ സമര്‍പ്പിക്കുകയും ചെയ്യുന്നു. ഈ നേര്‍ച്ചകാഴ്ചകള്‍ യഥാര്‍ത്ഥത്തില്‍ കഷ്ടപ്പെടുന്നവരുടെ ക്ഷേമത്തിനുവേണ്ടികൂടി ഉപയോഗിക്കാനുള്ളതാണ്.

ഈ സന്ദര്‍ഭത്തില്‍ പൂര്‍വ യൂറോപ്പിലെയും മദ്ധ്യ യൂറോപ്പിലെയും കത്തോലിക്കാസഭയുടെ വിവിധ സംരംഭങ്ങള്‍ക്ക് അമേരിക്കന്‍ കത്തോലിക്കാ മെത്രാന്‍സംഘം ഏകദേശം 50 ലക്ഷം ഡോളറിന്‍റെ സഹായം പ്രഖ്യാപിച്ച കാര്യം ശ്രദ്ധയില്‍പ്പെടുത്തുകയാണ് (സത്യദീപം, 15.8.2017, പേജ് 15). ഈ പണം സംഭരിക്കുന്നത് അമേരിക്കന്‍ കത്തോലിക്കാസഭയിലെ പള്ളികളില്‍ വര്‍ഷത്തില്‍ ഒരു ഞായറാഴ്ച സംഭാവനകള്‍ സ്വീകരിച്ചുകൊണ്ടാണ്. നമുക്കും ഈ രീതി അവലംബിച്ചു ദേവാലയങ്ങള്‍ ഇല്ലാതെ കഷ്ടപ്പെടുന്നവര്‍ക്ക് ദേവാലയങ്ങള്‍ പണിതുകൊടുക്കാം, റീത്തുകളുടെ നിറം നോക്കാതെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org