Latest News
|^| Home -> Letters -> വചന പ്രഘോഷണം

വചന പ്രഘോഷണം

പയസ് ആലുംമൂട്ടില്‍, ഉദയംപേരൂര്‍

ഞായറാഴ്ചകളിലും കടമുള്ള ദിവസങ്ങളിലും അച്ചനോ നിയോഗിക്കപ്പെട്ട ഡീക്കനോ നിര്‍ബന്ധമായും വചനപ്രഘോഷണം നടത്തണമെന്ന് രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ പ്രമാണ രേഖകളില്‍ കാണുന്നുണ്ട്. പ്രധാനമായും മൂന്നു കാര്യങ്ങള്‍ ഈ വചന വ്യാഖ്യാനത്തില്‍ ഉണ്ടായിരിക്കണം. വിശുദ്ധ ഗ്രന്ഥത്തിന്‍റെ വ്യാഖ്യാനം, ക്രൈസ്തവ തത്ത്വങ്ങളുടെ ഉപദേശം, ധര്‍മ്മനിഷ്ഠമായ വിശ്വാസജീവിതത്തിന്‍റെ ആവശ്യകതയും അതിന്‍റെ അനുദിന ജീവിതത്തിലുള്ള ബന്ധപ്പെടുത്തലും.

ഫ്രാന്‍സിസ് പാപ്പാ പറയുന്നുണ്ട് പ്രസംഗങ്ങള്‍ ഹ്രസ്വവും, വിശ്വാസസമൂഹത്തിന് അരോചകം സൃഷ്ടിക്കാത്തതും അവര്‍ക്കു മനഃസമാധാനം കിട്ടുന്നതും പ്രയാസങ്ങള്‍ തരണം ചെയ്യാനുള്ള ശക്തി കിട്ടുന്നതുമെല്ലാം ആയിരിക്കണം. പ്രസംഗം കഴിയുമെങ്കില്‍ 10 മിനിറ്റില്‍ കവിയരുത്. ചില പള്ളികളിലെങ്കിലും പ്രസംഗങ്ങള്‍ കാട് കയറുന്നു, കൂടെ അറിയിപ്പുകള്‍, സമ്മാനദാനങ്ങള്‍, യാത്രയയപ്പുകള്‍ അങ്ങനെ പലതും. ഇതെല്ലം നടക്കേണ്ടത് കുര്‍ബാന സ്വീകരണത്തിന് ശേഷമായിരിക്കണം..