മദ്യവര്‍ജ്ജനം

പി.ഒ. ലോനന്‍, കോന്തുരുത്തി

"മദ്യവര്‍ജ്ജനവും അല്മായ ശാക്തീകരണവും" എന്ന അടപ്പൂരച്ചന്‍റെ ലേഖനം (ലക്കം 47) സശ്രദ്ധം വായിച്ചെങ്കിലും അച്ചന്‍റെ ഈ വിഷയത്തിലുള്ള കൃത്യമായ നിലപാടു വ്യക്തമായില്ല. മദ്യവര്‍ജ്ജനമാണോ അതോ നിരോധനമാണോ വേണ്ടത് എന്ന കാര്യത്തിലും പൊതുഅഭിപ്രായം മാത്രമാണു പറയുന്നത്. മതനിരപേക്ഷ മേഖലയിലെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യേണ്ടത് അല്മായരാണെന്നും മെത്രാന്മാരും വൈദികരും മുന്നിട്ടിറങ്ങേണ്ടതില്ലെന്നുമുള്ള അദ്ദേഹത്തിന്‍റെ അഭിപ്രായവും വസ്തുതകള്‍ക്കു നിരക്കുന്നതല്ല.

കേരളത്തിലെ മദ്യപരില്‍ 50 ശതമാനത്തിലധികവും ക്രൈസ്തവരാണെന്നതു യാഥാര്‍ത്ഥ്യമാണ്. ചില വൈദികരും മദ്യപിക്കാറുണ്ടെന്നുകേള്‍ക്കുന്നു. പൊതുവേദിയില്‍ എന്നതിനപ്പുറം സഭാവേദിയില്‍ത്തന്നെ ഇതിനു കര്‍ശനമായ തടയിടേണ്ടത് അത്യാവശ്യമാണ്. ഒരു മുടിയനായ പുത്രനോടു പിതാവു ക്ഷമിച്ചതുപോലെ കുടിയന്മാരായ അനേകം പുത്രന്മാരുണ്ടാകുമ്പോള്‍ സഭ എങ്ങനെ ക്ഷമിക്കും? പരിണിതപ്രജ്ഞനായ അച്ചന്‍റെ ഈ വിധമുള്ള പ്രസ്താവന ദുര്‍ന്യായങ്ങള്‍ പറഞ്ഞു മദ്യപിക്കുന്നവര്‍ക്കുള്ള സാധൂകരണം നല്കലായിപ്പോയി എന്നറിയിക്കുന്നതില്‍ ഖേദമുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org