എന്തെങ്കിലുമായിക്കോട്ടെ

പി.ആര്‍. ജോസ് ചൊവ്വൂര്‍

പ്രതികരണശേഷിയില്ലാത്ത ഒരുകൂട്ടം ജനതയുടെ ജല്പനമാണ് 'എന്തെങ്കിലുമായിക്കോട്ടെ' എന്ന്. ഇവര്‍ക്കു ഭര്‍ത്താവ്/ ഭാര്യ, മക്കള്‍, വീട് എന്ന ചിന്ത മാത്രം. സത്യമെന്തെന്ു മനസ്സിലാക്കുകയും എന്നാല്‍ പ്രതിഷേധിക്കാനോ പ്രതികരിക്കാനോ തയ്യാറാകാത്തവരുടെ വാക്കാണിത്. പ്രതികരിച്ചാല്‍ തനിക്കും തന്‍റെ കുടുംബത്തിനും നേരിടാന്‍ പോകുന്ന ഭവിഷ്യത്തുക്കളെക്കുറിച്ചു ചിന്തിക്കുമ്പോള്‍ ബഹുഭൂരിപക്ഷം ജനങ്ങളും എന്തെങ്കിലുമായിക്കോട്ടെ എന്ന് പറഞ്ഞുപോകുന്നു. രാഷ്ട്രീയമായും മതപരവുമായ പ്രശ്നങ്ങളുണ്ടാകുമ്പോള്‍ ഭൂരിഭാഗവും മൗനം വെടിയാന്‍ തയ്യാറല്ല.

മതാധികാരികളിലും ഇടവകപള്ളികളിലും പ്രശ്നമുണ്ടാകുമ്പോള്‍ അതു പരിഹരിക്കാന്‍ ശ്രമിക്കാതെ മൗനം അവലംബിക്കുന്ന വിശ്വാസികളേറെയാണ്. ഒരു പ്രസ്ഥാനമോ സംഘടനയോ നിലനില്ക്കണമെങ്കില്‍ അസത്യത്തിനും അനീതിക്കുമെതിരെ പരസ്യമായി ചര്‍ച്ച ചെയ്തു സമന്വയത്തിലെത്തിച്ചേരണം. അല്ലെങ്കില്‍ അതിനു ജീര്‍ണത കൈവരും. ചങ്ങലയുടെ ഓരോ കണ്ണിയും കുറ്റമറ്റതായാല്‍ മാത്രമേ ആ ചങ്ങല നമുക്ക് ഉപകാരപ്പെടൂ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org