പ്രവേശകകൂദാശകള്‍ ഒരു വിനയായി മാറരുത്

അഡ്വ. ഫിലിപ്പ് പഴേമ്പള്ളി, പെരുവ

ജനിച്ചതിന്‍റെ ഏഴാം ദിവസം എനിക്കു മാമ്മോദീസാ നല്‍കപ്പെട്ടു. ഒമ്പതാം വയസ്സില്‍ ആദ്യകുര്‍ബാന സ്വീകരണം നടന്നു. പതിമൂന്നാം വയസ്സില്‍ സ്ഥൈര്യലേപനവുമുണ്ടായി. രണ്ടാമത്തെയും മൂന്നാമത്തെയും കൂദാശകള്‍ ഒത്തിരി പഠനവും ഒരുക്കവും നടത്തിയാണ് സ്വീകരിച്ചത്. വിശ്വാസത്തിന്‍റെയും തിരുസഭയുടെയും അടിസ്ഥാന തത്ത്വങ്ങള്‍ ഈ സമയം പ്രത്യേകം പഠിപ്പിക്കപ്പെട്ടു. ബാക്കി സഭാപഠനങ്ങളെല്ലാം ഈ പഠനങ്ങളുടെ തുടര്‍ച്ച മാത്രമായിരുന്നു.

ഇപ്പോള്‍ പ്രവേശക കൂദാശകളായി മൂന്നു കൂദാശകള്‍. അതായത് മാമ്മോദീസ, ആദ്യകുര്‍ബാന, പിന്നെ സ്ഥൈര്യലേപനം എന്നിവ നല്‍കുന്നത് മാലാഖകുഞ്ഞുങ്ങള്‍ക്കാണ്. രണ്ടും മൂ ന്നും കൂദാശകള്‍ അല്പം തിരിച്ചറിവായതിനു ശേഷമാക്കുന്നതല്ലേ ഉത്തമം എന്നു ചിലര്‍ക്കെങ്കിലും തോന്നുന്നുണ്ട്. ഈ രണ്ടു കൂദാശകളുടെ സമയത്തെ പഠനനഷ്ടം പരിഹരിക്കാന്‍ സഭ എന്തെങ്കിലും ഏര്‍പ്പാടുണ്ടാക്കിയിട്ടുണ്ടോ എന്നതിലെ അജ്ഞത ഇവിടെ ഏറ്റുപറയുന്നു. ഒന്നും ഏര്‍പ്പെടുത്തിയിട്ടില്ലെങ്കില്‍ പ്രവേശക കൂദാശകള്‍ മൂന്നാക്കി മാറ്റിയത് സഭാതത്ത്വ പഠനത്തിന് ശരിക്കും ഒരു വിനയാകും. ഇതു സംബ ന്ധിച്ച് മതപഠനകേന്ദ്രങ്ങള്‍ വിശദീകരിക്കുന്നത് അജ്ഞരായ കുറേ പേര്‍ക്കെങ്കിലും ഉപകാര പ്രദമായിരിക്കും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org