രാഷ്ട്രീയബോധമുള്ള യുവജനത

സിബിന്‍ ആന്‍റണി എം. വര്‍ഗീസ്, നാലാഞ്ചിറ

"ഉണര്‍ന്നുവരുന്ന രാഷ്ട്രീയബോധമുള്ള യുവജനത"യെക്കുറിച്ചു ശ്രീ. സെമിച്ചന്‍ ജോസഫ് എഴുതിയ ലേഖനം വളരെ ചിന്തോദ്ദീപകമായി തോന്നി. യുവാക്കളെ അഭിസംബോധന ചെയ്യുന്നവര്‍ എങ്ങനെ അവരെ വിശ്വാസത്തിലെടുക്കണമെന്നും സത്യസന്ധമായും പ്രതീക്ഷാനിര്‍ഭരമായും അവരെക്കുറിച്ചു സംസാരിക്കണമെന്നും ലേഖകന്‍ കാട്ടിത്തരുന്നു. യുവാക്കളെല്ലാം കാണുന്നുണ്ട്; പ്രതികരിക്കുന്നുണ്ട്. അതിനു ശക്തമായ മാധ്യമങ്ങളും അവരുടെ കയ്യിലുണ്ട്. ഈ തിരിച്ചറിവ് ഉത്തരവാദിത്വ സ്ഥാനങ്ങളിലിരിക്കുന്നവരെ നേരെ നടക്കുവാന്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് ഉറപ്പ്. യുവാക്കളുടെ കര്‍മ്മശേഷിയിലും പ്രതികരണാത്മകതയിലും സംശയമുള്ളവര്‍ക്കു കുറിക്കു കൊള്ളുന്ന ദൃഷ്ടാന്തങ്ങളും ലേഖകന്‍ നിരത്തുന്നുണ്ട്. കാമ്പുള്ളതും വ്യത്യസ്ത വീക്ഷണ കോണുകളുള്ളതുമായ ഇത്തരം ലേഖനങ്ങള്‍ ഇനിയും സത്യദീപത്തില്‍ നിന്നു പ്രതീക്ഷിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org