സേവനവേതന ഘടന

 റിനു സെബാസ്റ്റ്യന്‍, ചേര്‍ത്തല

'അണ്‍ എയ്ഡഡ്' വിദ്യാലയങ്ങളിലെ സേവനവേതന ഘടനയെക്കുറിച്ചു പഠിക്കാന്‍ കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍ കമ്മിറ്റിയെ നിയോഗിച്ച വാര്‍ത്ത ആ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അശരണരായ ആയിരങ്ങള്‍ക്ക് ആശ്വാസം നല്കുന്ന ഒന്നാണ്.

24 വര്‍ഷത്തെ പഠനയോഗ്യതയുമായി അണ്‍എയ്ഡഡ് മേഖലയില്‍ അദ്ധ്യാപകജോലി ചെയ്യുന്നവര്‍ക്കു തൊഴിലുറപ്പുകാര്‍ക്കു ലഭിക്കുന്ന കൂലിപോലും ലഭിക്കുന്നില്ല എന്നതിനെ എങ്ങനെയാണു ന്യായീകരിക്കാന്‍ കഴിയുക? ഈ മേഖലയിലെ സേവനവേതന ഘടനയെക്കുറിച്ചു പഠിക്കാന്‍ ഗവണ്‍മെന്‍റ് നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോര്‍ട്ട് അന്നത്തെ വിദ്യാഭ്യാസമന്ത്രി എം.എ. ബേബിക്കാണു സമര്‍പ്പിച്ചത്. അതിലെ ശിപാര്‍ശകള്‍ നടപ്പാക്കുകതന്നെ ചെയ്യും എന്നാണ് അദ്ദേഹം അന്നു പറഞ്ഞത്. വര്‍ഷങ്ങള്‍ക്കുശേഷം വിവരാവകാശപ്രകാരം അന്വേഷിച്ചപ്പോള്‍ റിപ്പോര്‍ട്ടിന്‍മേല്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല എന്ന മറുപടിയാണു ലഭിച്ചത്. കെസിബിസി നിയോഗിച്ചവര്‍ നല്കുന്ന റിപ്പോര്‍ട്ടിന് ആ ഗതി വരില്ല എന്നു പ്രത്യാശിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org