സഭാശാസ്ത്രം

ഫാ. ലൂക്ക് പൂത്തൃക്കയില്‍

ഫാ. ആച്ചാണ്ടിയുടെ പൗരോഹിത്യത്തെയും സഭയെയും കുറിച്ചുള്ളലേഖനം വായിച്ചു; നല്ലതുതന്നെ. "സഭ ഇന്നു സാമുദായിക-സാമ്പത്തിക-രാഷ്ട്രീയ ശക്തിയായിട്ടുണ്ടെങ്കിലും ആത്മീയ ധാര്‍മികശക്തിയില്ല" എന്ന് എഴുതിക്കണ്ടു. ആളുകൊണ്ടും അര്‍ത്ഥംകൊണ്ടും സമ്പന്നമായ കേരളസഭ അതിന്‍റെ 20 ശതമാനമെങ്കിലും മിഷന്‍ പ്രദേശങ്ങളിലേക്കു തിരിച്ചുവിട്ടാല്‍ എന്താ കുഴപ്പം? രൂപതകളും സന്ന്യാസ സഭകളും റീത്തുകളും അവരവരുടെ സാമ്രാജ്യങ്ങള്‍ നാട്ടുരാജാക്കന്മാരെപ്പോലെ കെട്ടിപ്പടിക്കുന്നതു മൂലമാണിത്. വിട്ടുവീഴ്ചയ്ക്കു നമ്മള്‍ തയ്യാറല്ല. പ്രാര്‍ത്ഥനയെപ്പറ്റിയും അച്ചന്‍ എഴുതിക്കണ്ടു. പ്രാര്‍ത്ഥന സര്‍വത്ര നടക്കുന്നുണ്ട്. പ്രാര്‍ത്ഥനയിലും അനുഷ്ഠാനങ്ങളിലും അടയിരിക്കുന്ന ഒരു സമൂഹത്തെയല്ല സുവിശേഷത്തിലെ പ്രവാചകനും പച്ചയായ മനുഷ്യനുമായ യേശുവിനെ അവതരിപ്പിക്കാനാണു കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. മദ്യനിരോധനംപോലുള്ള വിഷയത്തില്‍ കാണിക്കുന്ന ശുഷ്കാന്തി സഭയുടെ ഐക്യം സംരക്ഷക്കുന്നതിനും സഭയുടെ ആളും അര്‍ത്ഥവും വിതരണം ചെയ്യുന്നതിലും കാണിച്ചാല്‍ നന്നായിരിക്കും. കാലഘട്ടം അതായിരിക്കും കൂടുതല്‍ സ്വാഗതം ചെയ്യുക.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org