സഭയ്ക്കു പുറമേ രക്ഷയില്ല

ജോര്‍ജ് ഫ്രാന്‍സിസ് പൂവേലി, പാലാ

സഭയുടെ ഈ പഠനം രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനുശേഷം മാറ്റം വന്നു എന്ന് ബഹു. അടപ്പൂരച്ചന്‍ എഴുതിയതു (ലക്കം 4) ശരിയാണോ? വാസ്തവത്തില്‍ കൗണ്‍സില്‍ ഇതിനു കൂടുതല്‍ വ്യക്തത കൊടുക്കുകയല്ലേ ചെയ്തത്?

"സ്വന്തം കുറ്റം കൂടാതെ മിശിഹായുടെ സുവിശേഷത്തെയും അവിടുത്തെ സഭയെയും അറിയാതിരിക്കുകയും അതേസമയം ആത്മാര്‍ത്ഥതയോടെ ദൈവത്തെ അന്വേഷിക്കുകയും മനഃസാക്ഷിയുടെ സ്വരത്തിലൂടെ പ്രകടമാകുന്ന ദൈവതിരുമനസ്സ് പ്രസാദവരത്തിന്‍റെ പ്രചോദനങ്ങള്‍ക്കനുസൃതമായി നിറവേറ്റാന്‍ പരിശ്രമിക്കുകയും ചെയ്യുന്നവര്‍ക്കു നിത്യരക്ഷ പ്രാപിക്കാം" (അക്രൈസ്തവര്‍, ആര്‍ട്ടിക്കിള്‍ 16).

സത്യസഭയെ അറിഞ്ഞിട്ടും അതു സ്വീകരിക്കാത്തവര്‍ക്ക് എവിടെ രക്ഷ? സഭയ്ക്കു വലിയ ഉത്തരവാദിത്വമാണ് ഏല്പിക്കപ്പെട്ടിരിക്കുന്നത്. സകല ജനത്തിനും നല്കിയ രക്ഷയുടെ സന്ദേശം ലോകം മുഴുവനെയും അറിയിക്കുന്നതില്‍ നാം പരാജയപ്പെടരുത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org