സന്യസ്തര്‍ മേലധികാരികളാകുമ്പോള്‍

ജയശ്രീ പോള്‍, ചാലക്കുടി

ഒരു രക്ഷാകര്‍ത്താവായി വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ പോകുമ്പോള്‍ ഉണ്ടായിട്ടുളള വിവിധങ്ങളായ അനുഭവങ്ങളാണ് ആധാരം. ക്രിസ്ത്യന്‍ സ്ഥാപനങ്ങളിലെ സന്ന്യസ്തരായ മേലധികാരികള്‍ അഹോരാത്രം ജോലി ചെയ്തു സ്ഥാപനങ്ങളെ മുന്നോട്ടു നയിക്കുന്നു. ഈ സ്ഥാപനങ്ങളില്‍ പ്രിന്‍സിപ്പലിന്‍റെ ഓഫീസില്‍ ചെന്നാല്‍ പലപ്പോഴും വെള്ളവസ്ത്രം കാക്കിവേഷത്തിന്‍റെ ഭാഷ പ്രയോഗിക്കുന്നതു കാണാം.

കുട്ടികളുടെ നന്മ ലക്ഷ്യമിട്ടു രക്ഷാകര്‍ത്താക്കളോടു ചേര്‍ന്നുനിന്നു പങ്കാളിത്തമനോഭാവത്തോടെ വേണം ഓരോ കുട്ടിയെയും കൈകാര്യം ചെയ്യാന്‍. മറ്റു വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ നിന്നു വ്യത്യസ്തമായി നമ്മുടെ സ്ഥാപനങ്ങള്‍ മൂല്യബോധന ക്ലാസ്സുകള്‍ കൊടുക്കുന്നു, സാമൂഹ്യസേവനത്തില്‍ പരിശീലനം നല്കുന്നു.
ഇപ്പോള്‍ സഭാവസ്ത്രമെന്ന മേലങ്കി ഗുരുധര്‍മ്മത്തെ ബലി കഴിക്കുന്നുണ്ടോ? എല്ലാത്തിനും ആമ്മേന്‍ പറയുന്ന ഒരു സംഘമല്ല രക്ഷകര്‍ത്താക്കള്‍. അതായതു രക്ഷകര്‍ത്താക്കള്‍ സമീപിക്കുന്നതു പ്രിന്‍സിപ്പലിനെയയാണ്. പക്ഷേ, പൗരോഹിത്യമെന്ന വരം ഈ പദവിയുടെ ചൈതന്യം കൂട്ടുന്നതിനു പകരം അവരെ ഭീഷണിപ്പെടുത്തുന്ന രീതിയിലേക്കു പോകുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org