സ്ത്രീകള്‍ രണ്ടാംതരമോ?

ജോസ് മരോട്ടിക്കല്‍, പുതുക്കാട്

ഏപ്രില്‍ 26-ലെ സത്യദീപത്തില്‍ "സീറോ മലബാര്‍ സഭയില്‍ സ്ത്രീകള്‍ രണ്ടാംതരം അജഗണമോ?" എന്ന കത്തില്‍ പറയുന്ന വസ്തുതകള്‍ക്ക് എളിയ മറുപടി.
ഈശോ വിശുദ്ധ ബലിയര്‍പ്പിക്കുവാന്‍ അധികാരം നല്കിയ ശിഷ്യരുടെ പിന്‍ഗാമികളായ വൈദികര്‍ വിശുദ്ധ ബലിയര്‍പ്പിക്കുന്നു. വൈദികന്‍ അപ്പവും വീഞ്ഞും കയ്യിലെടുത്ത് "ഇതു നിങ്ങള്‍ക്കുവേണ്ടി – അനേകര്‍ക്കുവേണ്ടി" എന്നു പറയുമ്പോള്‍ ഈ ഗണത്തില്‍ വിശ്വാസികളായ എല്ലാവരും ഉള്‍പ്പെടുന്നു. അന്ന് അര്‍പ്പിച്ച ബലി ആവര്‍ത്തിക്കപ്പെടുന്നു. അപ്പോള്‍ വേര്‍ തിരിവ് ഉണ്ടാകേണ്ട കാര്യമില്ല.

കുരിശില്‍ കിടന്നു യോഹന്നാനോട് "ഇതാ നിന്‍റെ അമ്മ" എന്ന് ഈശോ പറഞ്ഞു. ലേഖിക പറഞ്ഞ നിലയ്ക്കു മറിയം യോഹന്നാന്‍റെ അമ്മ മാത്രമാകുവാനേ പാടുള്ളൂ. എന്നാല്‍ മറിയം എല്ലാവരുടെയും അമ്മയായി മാറി. ഏതാനും ചില വാക്കുകള്‍, സംഭവങ്ങള്‍ മാത്രം ഉദ്ധരിച്ചു വി. ഗ്രന്ഥത്തിലെ ആരാധനക്രമത്തിലെ വസ്തുതകള്‍ വളച്ചൊടിക്കുന്നതു നന്നല്ല.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org