വൈദികരെ വേദനിപ്പിക്കുന്ന വിശ്വാസികള്‍

ടി. വര്‍ഗീസ് കുന്നുമ്മേല്‍പറമ്പില്‍, പള്ളുരുത്തി

നാടും വീടും വീട്ടുകാരെയുംവിട്ടു സന്ന്യാസത്തിനായി ഇറങ്ങി പുറപ്പെടുന്നവര്‍ കഠിനമായ തപസ്സുകളുടെയും ദീര്‍ഘ കാലപഠനങ്ങളുടെയും ശേഷമാണു വൈദികരാകുന്നത്. സെമിനാരിയില്‍ എത്തുന്ന എല്ലാവരും വൈദികരാകണമെന്നില്ല. വളരെ കുറഞ്ഞ ശതമാനമാണു പട്ടം കിട്ടി രംഗത്തെത്തുന്നത്.

വൈദികരെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യണമെന്നു തന്നെയാണു സഭ പഠിപ്പിക്കുന്നത്. യേശുവിന്‍റെ സ്ഥാനക്കാരനാണെന്നും നമ്മെ പഠിപ്പിക്കുന്നു. എന്നാല്‍ പലപ്പോഴും വൈദികര്‍ നേരിടുന്ന വെല്ലുവിളികള്‍ അവരെ വേദനിപ്പിക്കുന്നതാണ്. പ്രത്യേകിച്ചും ഇടവക വൈദികര്‍.

വൈദികര്‍ എങ്ങനെയെല്ലാം ആയിരിക്കണമെ ന്ന ആഹ്വാനമാണു നമ്മു ടെ സഭാപിതാക്കന്മാര്‍ എപ്പോഴും പത്രമാധ്യമങ്ങളിലൂടെ നല്കുന്നത്. വിശ്വാസികള്‍ വൈദികരോട് എങ്ങനെ വര്‍ത്തിക്കണമെന്ന് ഒരു സഭാപിതാവും പറഞ്ഞിട്ടുള്ളതായി ഒരു മാധ്യമവും റിപ്പോര്‍ട്ട് ചെയ്തു കണ്ടിട്ടില്ല. വൈദികരെപ്പറ്റി കുറ്റം പറഞ്ഞാല്‍ അതുമാത്രം ഉയര്‍ത്തിക്കാട്ടാന്‍ മാധ്യമങ്ങളെല്ലാം മത്സരമാണ്. എണ്ണത്തില്‍ കുറവായ വൈദികരോടുള്ളആഹ്വാനം അവരുടെമാത്രം യോഗങ്ങളിലോ വാര്‍ഷിക ധ്യാനവേളയിലോ മാത്രം നല്കുന്നതല്ലേ അഭികാമ്യം?

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org