മതസ്പര്‍ദ്ധ അപകടം

മതസ്പര്‍ദ്ധ അപകടം

മാത്യു വര്‍ഗ്ഗീസ്, കുനിയന്തോടത്ത്
തുരുത്തിപ്പുറം

ജനപ്രതിനിധി ശ്രീ വി.ഡി. സതീശന്‍, കേരളത്തിന്റെ പ്രതിപക്ഷ നേതാവ്. അഞ്ചാം തവണയാണ് പറവൂര്‍ മണ്ഡലം പ്രതിനിധാനം ചെയ്യുന്നത്. അംഗീകാരം വളരെ താമസ്സിച്ചു കിട്ടിയ കഴിവുള്ള, കരുത്തുറ്റ നേതാവ്. തന്റെ മണ്ഡലത്തിലെ ഓരോ ഇടവും ഇമയനക്കാതെ വീക്ഷിക്കുന്നവന്‍.
അദ്ദേഹവുമായി സത്യദീപം നടത്തിയ അഭിമുഖത്തിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ ലേഖനം, ഈ കാല ഘട്ടത്തില്‍ ആവശ്യമാണ്. ചില വാക്കുകള്‍ ചില അടയാളങ്ങള്‍ അത് ഒരു സമൂഹത്തേയോ, മതത്തേയോ വേദനിപ്പിക്കുന്നതാണെങ്കില്‍ അവ പറയാതിരിക്കാനുള്ള സന്മനസ്സ് നമുക്ക് ഉണ്ടായാല്‍ മതി.
പ്രതിപക്ഷ നേതാവിന്റെ ലേഖനം, ചില ക്രൈസ്തവ നാമത്തില്‍ ഒളിഞ്ഞിരുന്ന് മതസ്പര്‍ദ്ധ വര്‍ദ്ധിപ്പിക്കുന്നവരിലേക്ക് വിരല്‍ ചൂണ്ടുന്നു.
അങ്ങനെ കപടമായ നാമങ്ങളില്‍ ഒളിച്ചു വരുന്നവരെ തിരിച്ചറിയാന്‍ നമുക്ക് ആകണം. കേരളത്തില്‍ നടമാടുന്ന മതസൗഹാര്‍ദ്ദം അവരെ നിരാശയിലേക്ക് തള്ളുന്നു.
അവര്‍ പറയട്ടെ നമുക്ക് ശാന്തരായി കേള്‍ക്കാം, ശത്രുവിനെ സ്‌നേഹിക്കാന്‍ യേശുക്രിസ്തു നമ്മോട് പറഞ്ഞെങ്കില്‍ അതിനര്‍ത്ഥം നമുക്ക് ശത്രുക്കള്‍ ഇല്ലെന്നാണ്.
അവര്‍ കനത്ത ആവണങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ്, വാടക മുഖംമൂടികള്‍ ധരിച്ച് തുള്ളട്ടെ, തോന്നിയത് പറയട്ടെ നമുക്ക് പറയാതിരിക്കാം, അവര്‍ പറഞ്ഞതല്ല ശരി എന്ന് കാലം തെളിയിക്കും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org