വൈദികര്‍ ക്രിസ്തുവിന്‍റെ അനുയായികളായാല്‍

ഫാ. ഡോവീസ് കാച്ചപ്പിള്ളി

പൗരോഹിത്യം നിത്യതയെ മറക്കാതെ നിരന്തരം നവീകരിക്കപ്പെടേണ്ടതാണെന്നും അതിലൂടെ വൈദികര്‍ ആത്മീയധാര്‍മികതയില്‍ കരുത്തുറ്റവരാകും എന്നുമുള്ള ഫാ. പോള്‍ ആച്ചാണ്ടിയുടെ ലേഖനം (സത്യദീപം, മേയ് 31) വായിച്ചു. വൈദികര്‍ യേശുവിന്‍റെ മാതൃകയില്‍ നിന്നു തെന്നിമാറുന്നുവെന്നും ജോലികളുടെ ബാഹുല്യത്താല്‍ ദൈവത്തെ മറക്കാനിടയാകുന്നുവെന്നും ഫാ. പോള്‍ ആച്ചാണ്ടി പ്രതിപാദിക്കുമ്പോള്‍ അതിലുപരിയായ പ്രശ്നങ്ങള്‍ വേറെയും സഭയിലുണ്ടെന്നും അവയിലേക്കു സഭാനേതൃത്വം കണ്ണു തുറന്നു പ്രതികരിക്കണമെന്നുമാണു ലൂക്കിന്‍റെ പ്രസ്താവനകള്‍ വെളിപ്പെടുത്തുന്നത്. ഇവ രണ്ടും സുപ്രധാനംതന്നെയാണ്. എന്നാല്‍ ഇവയ്ക്കും ഇവയ്ക്കുപരിയായി ചൂണ്ടിക്കാട്ടാവുന്ന സഭയിലെ നിരവധി പ്രശ്നങ്ങള്‍ക്കും തെന്നിമാറലുകള്‍ക്കും പരാജയങ്ങള്‍ക്കുമുള്ള ശക്തമായ പ്രതിവിധിയും പ്രതിരോധവും 1992-ലെ കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം അനുശാസിക്കുന്നുണ്ട്. അതാണ് C.C.C. 274245ല്‍ പ്രതിപാദിച്ചിരിക്കുന്നത്. "വ്യക്തിഗത നിരന്തര പ്രാര്‍ത്ഥനാജീവിതം" അഭ്യസിക്കുകയെന്നത്. ഇതിലൂടെ യേശുവിനെ അനുഗമിക്കുന്ന ക്രിസ്ത്യാനികളെന്ന് അറിയപ്പെടുന്ന എല്ലാവര്‍ക്കും ആത്മീയധാര്‍മികതയില്‍ കരുത്തുറ്റവരാകാനാകും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org