Latest News
|^| Home -> Letters -> വിരുന്നില്‍ പങ്കുകൊള്ളണം

വിരുന്നില്‍ പങ്കുകൊള്ളണം

ജെയിംസ് ഐസക്, കുടമാളൂര്‍

ശ്രീ. ദേവസ്സിക്കുട്ടി മുളവരിക്കല്‍, കാലടി നല്കിയ നിര്‍ദ്ദേശം തികച്ചും കാലോചിതംതന്നെ. ആടുകളെ സ്നേഹിക്കുന്ന ഇടയന്മാര്‍ അവരോടൊപ്പം വിരുന്നിലും പങ്കുകൊള്ളണം.

ഇന്നു സിനിമാ തിയ്യറ്ററില്‍ ആടുകള്‍ക്കൊപ്പം ഇരുന്നു പടം കാണുന്നതിനും ഉല്ലാസയാത്രകളില്‍ ആടിപ്പാടി സന്തോഷം പങ്കുയയ്ക്കുന്നതിനും ഇടയന്മാര്‍ തയ്യാറാണ്. കുറ്റകരമല്ലാത്ത സന്തോഷങ്ങളില്‍ ആടുകള്‍ക്കൊപ്പം ചേര്‍ന്നാല്‍ എന്താണ് തെറ്റ്? വിവാഹസല്കാരത്തിനു മാത്രം ഇടവക വൈദികര്‍ പ്രത്യേക സ്ഥാനം ആവശ്യപ്പെടുന്നു. ചില ഇടവകകളില്‍ കൈക്കാരന്മാരായ പള്ളിനടത്തിപ്പുകാരും അവസരം മുതലെടുക്കാന്‍ മടിക്കുന്നില്ല. അഭിലഷണീയമല്ലാത്ത കീഴ്വഴക്കങ്ങള്‍ ഉടലെടുക്കുന്നുണ്ട്. വിവാഹസത്കാരങ്ങളില്‍ ഇടയന്മാര്‍ സന്നിഹിതരാകുന്നത് എന്തുകൊണ്ടും സ്വീകാര്യമാണെന്നു പ്രതീക്ഷിക്കാം.